Breaking News

Trending right now:
Description
 
Jun 09, 2014

സ്‌ത്രീകളിലെ സ്‌തനാര്‍ബുദം ആര്‍ത്തവവിരാമത്തിനുശേഷം

image സ്‌ത്രീകളില്‍ കാന്‍സര്‍ മൂലമുണ്ടാകുന്ന മരണനിരക്കില്‍ ശ്വാസകോശാര്‍ബുദം കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം സ്‌തനാര്‍ബുദത്തിനാണ്‌. ആര്‍ത്തവ വിരാമത്തിനുശേഷമാണ്‌ സ്‌ത്രീകളില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്‌. 30 വയസിനുശേഷം ആദ്യകുട്ടി ഉണ്ടാകുന്നവരിലും കുട്ടികളുണ്ടാകാത്തവരിലും രോഗസാധ്യത വളരെ കൂടുതലാണ്‌. ആര്‍ത്തവം നേരത്തെ തുടങ്ങുന്നവരിലും ആര്‍ത്തവവിരാമം താമസിച്ച്‌ ഉണ്ടാകുന്നവരിലും രോഗസാധ്യത വര്‍ധിക്കുന്നു. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരിലം ഈ രോഗം കണ്ടുവരാറുണ്ട്‌. ആരംഭത്തില്‍ കണ്ടുപിഠിക്കാന്‍ കഴിഞ്ഞാല്‍ രോഗം ഭേദമാക്കാനുള്ള സാധ്യത 90 ശതമാനത്തില്‍നിന്നു മുകളിലാണ്‌. 20 വയസിനു മുകളിലുള്ള സ്‌ത്രീകള്‍ മാസത്തിലൊരിക്കല്‍ സ്വയം സ്‌തനപരിശോധന നടത്തി രോഗമുണ്ടോയെന്നു ശ്രദ്ധിക്കേണ്ടതാണ്‌. ഇത്തരം പരിശോധനവഴി കണ്ടെത്തുന്ന സ്‌തനവീക്കങ്ങള്‍ 80 ശതമാനത്തോളം അപകടകാരിയല്ല. 20നും 40നും ഇടയ്‌ക്ക്‌ പ്രായമുള്ള സ്‌ത്രീകള്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഡോക്ടറുടെ സഹായത്താല്‍ പരിശോധന നടത്തണം. അതിനുശേഷം മാസത്തിലൊരിക്കല്‍വീതം സ്വയം പരിശോധന വേണ്ടതാണ്‌.

ആര്‍ത്തവചക്രത്തിലുടനീളം സ്‌തനങ്ങളില്‍ നിലനില്‍ക്കുന്ന വീക്കം, രൂപമാറ്റം, വിട്ടുമാറാത്ത വേദന, ചിലഭാഗത്ത്‌ കട്ടികൂടുതലായി കാണപ്പെടുക, ചുവന്ന തടിപ്പ്‌, കുഴിവ്‌, പുകച്ചില്‍, മുലക്കണ്ണില്‍നിന്നും വെള്ളംപോലെയോ രക്തമുള്ളതോ ആയ ദ്രാവകം വരിക, മുലക്കണ്ണ്‌ അകത്തേക്ക്‌ വലിഞ്ഞിരിക്കുക എന്നിവയാണ്‌ പ്രധാന ലക്ഷ്‌ണങ്ങള്‍. ശസ്‌ത്രക്രിയയാണ്‌ ഏറ്റവും ഫലപ്രദമായ ചികിത്സ. ഇതില്‍ പൂര്‍ണമായോ ഭാഗികമായോ സ്‌തനം നീക്കം ചെയ്യപ്പെടുന്നു. ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കഴിയാത്ത കാന്‍സര്‍ സെല്ലുകള്‍ കരിച്ചുകളയാന്‍ റേഡിയോ തെറാപ്പി നടത്താം. ശസ്‌ത്രക്രിയ സാധ്യമല്ലാത്ത അവസരങ്ങളിലാണ്‌ കീമോതെറാപ്പി അവലംബിക്കുന്നത്‌. ആര്‍ത്തവം കഴിഞ്ഞ സ്‌ത്രീകളില്‍ ഈ രീതി ഫലപ്രദമാണ്‌. മുടികൊഴിച്ചില്‍, രോഗപ്രതിരോധ ശക്തിക്കുറവ്‌, വായില്‍ വ്രണമുണ്ടാവുക, ക്ഷീണം, രക്തസ്രാവം, ഛര്‍ദ്ദി എന്നിവ ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്‌. പ്രായം ചെന്നവര്‍ക്ക്‌ ഈ രീതി ഫലപ്രദമാവില്ല.