Breaking News

Trending right now:
Description
 
Jun 09, 2014

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി കേരള കലോത്സവം ഓഗസ്‌റ്റില്‍

image ഓസ്‌ട്രേലിയയിലെ മലയാളികള്‍ക്കായി ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ്‌ അസോസിയേഷന്റെ (അമ്മ) നേതൃത്വത്തില്‍ കേരള കലോത്സവം ഒരുക്കുന്നു. ഓഗസ്‌റ്റ്‌ 16, 17, 24 തീയതികളില്‍ ഗ്രാന്‍വില്‍ ടൗണ്‍ ഹാളിലാണ്‌ കലോത്സവം. പതിനെട്ട്‌ സംഘടനകള്‍ കലോത്സവവുമായി സഹകരിക്കുമെന്ന്‌ ഫെയ്‌ന്‍സണ്‍ ഫ്രാന്‍സിസ്‌, ക്രിസ്‌ എന്നിവര്‍ അറിയിച്ചു. ഗ്ലോബല്‍ മലയാളമാണ്‌ (www.globalmalayalam.com) പരിപാടിയുടെ മീഡിയ പാര്‍ട്‌ണര്‍

മലയാളികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവസരം നല്‌കുന്നതിനും ലക്ഷ്യമിട്ടാണ്‌ കലോത്സവം ഒരുക്കുന്നത്‌. ഓഗസ്‌റ്റ്‌ പതിനാറ്‌, പതിനേഴ്‌ തീയതികളില്‍ സംഗീതം, നൃത്തം, അഭിനയം, സാഹിത്യം, ചിത്രരചന എന്നിങ്ങനെ പതിനേഴ്‌ മത്സരങ്ങള്‍ നടത്തും. കിഡ്‌സ്‌, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ്‌ മത്സരം. വ്യക്തിഗത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്നവര്‍ക്ക്‌ കലാപ്രതിഭ, കലാതിലകം പുരസ്‌കാരങ്ങള്‍ നല്‌കും. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരാണ്‌ വിധികര്‍ത്താക്കള്‍. കലോത്സവത്തോടനുബന്ധിച്ച്‌ രുചിയേറുന്ന നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ മേളയും ഒരുക്കുന്നുണ്ട്‌.

ഓഗസ്‌റ്റ്‌ 24-നാണ്‌ സമാപനചടങ്ങ്‌. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ അരവിന്ദര്‍ എസ്‌. രംഗ മുഖ്യാതിഥിയായിരിക്കും. സിഡ്‌നിയിലെ പ്രമുഖ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ചടങ്ങില്‍ പ്രത്യേകം ആദരിക്കും. മലയാളി സംഘടനകളില്‍നിന്നുളള നൂറിലധികം കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന മനോഹരമായ കലാസന്ധ്യയും സമാപന ചടങ്ങില്‍ അരങ്ങേറും.

ഫെയ്‌ന്‍സണ്‍ ഫ്രാന്‍സിസ്‌ : 0415526288, ക്രിസ്‌ : 0435724370

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.ammaaustralia.com.au