Breaking News

Trending right now:
Description
 
Jun 08, 2014

പുരുഷന്മാര്‍ക്കുള്ള വസ്‌ത്ര ശേഖരവുമായി ആമസോണ്‍ ഇന്ത്യ

image ആമസോണ്‍ ഇന്ത്യയില്‍ പുരുഷന്‍മാര്‍ക്കായുള്ള പ്രത്യേക വസ്‌ത്ര ശേഖരവും ലഭ്യമായി തുടങ്ങി. ഡെനിം ഹാങ്‌ ഔട്ട്‌, മെന്‍സ്‌ ഇന്നര്‍വെയര്‍ എന്നീ സ്റ്റോറുകളാണ്‌ പുതുതായി ആരംഭിച്ചത്‌.

വിപുലമായ ഡെനിം വസ്‌ത്രങ്ങളുടെ നിരയാണ്‌ ഡെനിം ഹാങ്‌ഔട്ടില്‍ ലഭ്യമാക്കിയിരിക്കുന്നത്‌. ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകളായ ലിവൈസ്‌, പെപെ ജീന്‍സ്‌ ലണ്ടന്‍, ലീ, റാങ്‌ളര്‍, ലീ കൂപ്പര്‍, ന്യൂപോര്‍ട്ട്‌ എന്നിവയുടെ 1500 ലധികം മോഡല്‍ ഡെനിം വസ്‌ത്രങ്ങള്‍ ആമസോണ്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

മെന്‍സ്‌ ഇന്നര്‍വെയര്‍ സ്റ്റോറില്‍ ഡീസല്‍, ഹാന്‍സ്‌, ഫ്രെഞ്ച്‌ കണക്ഷന്‍, എമിനന്‍സ്‌, ക്രൂസോ, ക്രോമോസോം, വിഐപി എന്നീ പ്രശസ്‌ത ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ ലഭ്യമാണ്‌. ബ്രീഫ്‌സ്‌, ബോക്‌സേഴ്‌സ്‌, ട്രങ്ക്‌സ്‌, വെസ്റ്റ്‌സ്‌ എന്നീ വിഭാഗങ്ങളിലായി സൈസും വിലയും നോക്കി ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ സഹായിക്കുന്ന ബൈയിംഗ്‌ ഗൈഡുകളും ആമസോണ്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.