Breaking News

Trending right now:
Description
 
Nov 16, 2012

`ദിലീപ്‌ ഇന്‍ ഓസ്‌ട്രേലിയ 2013'

image
മെല്‍ബണ്‍: സിനിമാതാരം ദിലീപ്‌ ഏപ്രില്‍ രണ്ടാം ആഴ്‌ച ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും മെഗാഷോ അവതരിപ്പിക്കുന്നു. മലയാള സിനിമകള്‍ ഓസ്‌ട്രേലിയയില്‍ പ്രദര്‍ശിപ്പിക്കുന്ന എം.എന്‍.എസ്‌ ഇവന്റ്‌സ്‌ ആണ്‌ ദിലീപിന്റെ മെഗാഷോ ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും സംഘടിപ്പിക്കുന്നത്‌. 

ദിലീപിനെ കൂടാതെ നാദിര്‍ഷാ, റിമി ടോമി, മൈഥിലി, കലാഭവന്‍ ഷാജോണ്‍, കോമഡി താരങ്ങളായ നെല്‍സണ്‍, യൂസഫ്‌, സുബി, ശ്രീജിത്ത്‌ എന്നിവരും മെഗാഷോയില്‍ പങ്കെടുക്കും. ദിലീപ്‌ ആദ്യമായാണ്‌ ഓസ്‌ട്രേലിയയില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നത്‌. 

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയ്‌ന്‍, അഡിലൈഡ്‌, പെര്‍ത്ത്‌, കാന്‍ബറ എന്നിവടങ്ങളിലും, ന്യൂസിലാന്റിലെ ഓക്‌ലാന്റിലുമാണ്‌ പരിപാടികള്‍ അരങ്ങേറുന്നത്‌.