Breaking News

Trending right now:
Description
 
Nov 16, 2012

ഭീമ അവതരിപ്പിക്കുന്നു "ഡയമണ്ട്‌സ്‌ ഫ്രം ഭീമ"

image കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഭീമ തങ്ങളുടെയുടെ ഡയമണ്ട്‌ ശേഖരമായ ഡയമണ്ട്‌സ്‌ ഫ്രം ഭീമ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡയറക്‌ടര്‍ ശില്‍പ ഭട്ടാണ്‌ വിപണി അവതരണം നടത്തിയത്‌. 

വിട്ടുവീഴ്‌ചയില്ലാത്ത പരിശുദ്ധിയും നൂതനമായ ഉത്‌പന്നവും നല്‍കുന്നതിനുള്ള നിഷ്‌ഠയാണ്‌ തങ്ങളെ വ്യത്യസ്‌തരാക്കുന്നതെന്ന്‌ ശില്‍പ ഭട്ട്‌ ചൂണ്ടിക്കാട്ടി. ഭീമയുടെ വജ്രാഭരണങ്ങള്‍ ഭീമയുടെതന്നെ ഉത്‌പന്നമാണ്‌. ഡിസൈന്‍ ചെയ്യുന്നതു മുതല്‍ അതിന്റെ പൂര്‍ണത കൈവരിക്കുന്നതുവരെ ഓരോ ഘട്ടത്തിലും അതിസൂക്ഷ്‌മമായ പരിചരണം അതിനു ലഭിക്കുന്നു. രത്‌നങ്ങളോരോന്നും വിദഗ്‌ധരുടെ മേല്‍നോട്ടത്തില്‍ അതിസൂക്ഷ്‌മമായി പരിശോധിച്ച്‌ ഗുണമേന്മ ഉറപ്പുവരുത്തിയവയാണ്‌. മറ്റുള്ള സര്‍ട്ടിഫിക്കേഷനുകള്‍പോലും ഇതിനുശേഷമാണ്‌ നടത്തുന്നത്‌. ഉപഭോക്താക്കള്‍ക്ക്‌ ആദ്യമായി വജ്രത്തെ പരിചയപ്പെടുത്തി കൊടുത്തതും തങ്ങളാണെന്ന അവര്‍ പറഞ്ഞു.