Breaking News

Trending right now:
Description
 
Jun 06, 2014

സുമിത്ര മഹാജന്‍ ലോകസഭാ സ്‌പീക്കറായി

image
16-ാം ലോകസഭയുടെ സ്‌പീക്കറായി സുമിത്ര മഹാജനെ ഐകകണ്‌ഠേന തിരഞ്ഞെടുത്തു. ഇത്തവണ ലോകസഭയില്‍ സ്‌ത്രീ പ്രതിനിധികള്‍ കഴിഞ്ഞതവണത്തെക്കാള്‍ കുറവാണ്‌.

ഈ കുറവു പരിഹരിക്കാന്‍ പ്രധാനമന്ത്രി സ്‌ത്രീകള്‍ക്ക്‌ തന്റെ മന്ത്രിസഭയില്‍ കഴിവു തെളിയിക്കാന്‍ വന്‍ അവസരമാണ്‌ ഒരുക്കിയിരിക്കുന്നത്‌. ആറു വനിത മന്ത്രിമാര്‍ക്കു പുറമേ സ്‌പീക്കര്‍ സ്ഥാനവും പ്രധാനമന്ത്രി വനിതയ്‌ക്കു നല്‌കി. 

ലോകസഭയുടെ ചരിത്രത്തിലെ രണ്ടാമത്തെ സ്‌പീക്കറാണ്‌ സുമിത്ര. പതിനഞ്ചാംസഭയിലെ സ്‌പീക്കര്‍ മീരാ കുമാറാണ്‌ ഇതിനു മുമ്പ്‌ ഈ പദവിയിലെത്തിയത്‌ ഇത്‌ എട്ടാം തവണയാണ്‌ ഇന്‍ഡോറില്‍ നിന്ന്‌ സുമിത്ര മഹാജന്‍ പാര്‍ലമെന്റില്‍ എത്തുന്നത്‌.