Breaking News

Trending right now:
Description
 
Jun 04, 2014

ബാങ്ക്‌സ്‌ടൗണില്‍ ഓമല്‍ മലയാളം കളരി തുടങ്ങി

image സിഡ്‌നി: ബാങ്ക്‌സ്‌ടൗണ്‍ മേഖലയിലെ മലയാളി കുട്ടികള്‍ക്ക്‌ മാതൃ ഭാഷ പഠിക്കുന്നതിനായി ഓമല്‍ മലയാളം കളരി എന്ന ഭാഷാ പഠന കേന്ദ്രത്തിനു തുടങ്ങി. പാല സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ അധ്യാപകനും ട്രെയിനിംഗ്‌ കോളജ്‌ പ്രിന്‍സിപ്പലുമായിരുന്ന കെ.ഒ ജോസഫ്‌ നിലവിളക്ക്‌ തെളിച്ച്‌ കളരിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. കളരിയിലെ അധ്യാപകരായ മിനി സെബി, മനോജ്‌ സ്റ്റീഫന്‍, സോണി സുനില്‍, റോബിന്‍ രാജു, സ്‌മിത ടോമി എന്നിവര്‍ ജോസഫ്‌ സാറിനൊപ്പം ഭദ്രദീപം തെളിച്ചു.

ഒരു സമൂഹമെന്ന നിലയില്‍ കൂട്ടായ്‌മ ശക്തിപ്പെടുന്നതിനും തലമുറകള്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നതിനും മാതൃഭാഷ അനിവാര്യമാണെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ കെ.ഒ ജോസഫ്‌ പറഞ്ഞു. ഉദ്‌ഘാടന ദിവസം കളരിയില്‍ ചേര്‍ന്ന കുട്ടികള്‍ക്ക്‌ ജോസഫ്‌ സാര്‍ ആദ്യാക്ഷരം കുറിച്ചുകൊടുത്തു. എല്ലാ ശനിയാഴ്‌ചയും രാവിലെ 10.30 മുതല്‍ 12 വരെയാണ്‌ കളരി പ്രവര്‍ത്തനസമയം.