Breaking News

Trending right now:
Description
 
Jun 04, 2014

കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ച്ചറല്‍ ഫെസ്‌റ്റിവലില്‍ ആല്‍ഡ്രിന്‍ ജയ്‌സണ്‍ മുണ്ടയ്‌ക്കലും അബിഗേയ്‌ല്‍ മരിയ തോമസും വ്യക്തിഗത ചാമ്പ്യന്മാര്‍

image കനേഡിയന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫെസ്‌റ്റിവലില്‍ (കള്‍ഫെസ്‌റ്റ്‌ 2014) ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആല്‍ഡ്രിന്‍ ജയ്‌സണ്‍ മുണ്ടയ്‌്‌ക്കലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അബിഗേയ്‌ല്‍ മരിയ തോമസും വ്യക്തിഗത ചാമ്പ്യന്മാരായി. മിസിസാഗായിലെ ഫാ. മൈക്കിള്‍ ഗേറ്റ്‌സ്‌ കാത്തലിക്‌ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു കലോത്സവം നടന്നത്‌. 54 ഇനങ്ങളിലായി ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. മത്സരവിജയികള്‍ക്ക്‌ ഡഫറിന്‍ പീല്‍ കാത്തലിക്‌ സ്‌കൂള്‍ ബോര്‍ഡ്‌ ട്രസ്‌റ്റിയും സ്‌പോണ്‍സറും പനോരമ ഇന്ത്യാ ഡയറക്‌ടറുമായ തോമസ്‌ കെ. തോമസ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

kalaprathibha1.jpg


മിസിസാഗായിലെ കോര്‍പ്പസ്‌ ക്രിസ്‌റ്റി സ്‌കൂളിലെ ഏഴാം ഗ്രേഡ്‌ വിദ്യാര്‍ഥിയായ ആന്‍ഡ്രിന്‍ ഇംഗ്ലീഷ്‌ പ്രസംഗം, ഫാന്‍സി ഡ്രസ്‌, കളറിംഗ്‌, കഥാരചന, ചിത്രരചന, കവിതാ രചന, കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളില്‍ മത്സരിച്ച്‌ ഏഴ്‌ ഇനങ്ങളിലും സമ്മാനങ്ങള്‍ നേടിയിരുന്നു. ഡഫരിന്‍ പീല്‍ കാത്തലിക്‌ സ്‌കൂള്‍ അധ്യാപകനായ മുണ്ടയ്‌ക്കല്‍ ജയ്‌സണ്‍ മാത്യുവിന്റേയും ഡിട്രോയിറ്റില്‍ ഫിസിയോ തെറാപ്പിസ്‌റ്റായ കൊച്ചാനപറമ്പില്‍ അനിമോള്‍ ജോണിന്റെയും ഏകപുത്രനാണ്‌ ആന്‍ഡ്രിന്‍.
kalathilakam1.jpg

സെന്റ്‌ ബര്‍ണാഡറ്റ്‌ കാത്തലിക്‌ സ്‌കൂളിലെ ഗ്രേഡ്‌ മൂന്നാം ഗ്രേഡ്‌ വിദ്യാര്‍ഥിനിയായ അബിഗേയ്‌ല്‍ ഭരതനാട്യം, നാടോടി നൃത്തം, സിനിമാറ്റിക്‌ ഡാന്‍സ്‌, ഉപന്യാസം, മെമ്മറി ടെസ്‌റ്റ്‌, കളറിംഗ്‌, കാര്‍ട്ടൂണ്‍ തുടങ്ങിയ മത്സരിച്ച ഏഴ്‌ ഇനങ്ങളിലും സമ്മാനങ്ങള്‍ നേടിയാണ്‌ കലാതിലകമായത്‌.
നാഷണല്‍ ബാങ്ക്‌ ഓഫ്‌ കാനഡയിലെ ഉദ്യോഗസ്ഥനായ പിറവം കമ്പറ്റിക്കല്‍ പൂവത്തിങ്കല്‍ തോമസ്‌ മാനുവലും ഐബിഎം ഉദ്യേഗസ്ഥയായ തൃശൂര്‍ കണ്ടംകുളത്തി മഞ്ചു റോസുമാണ്‌ മാതാപിതാക്കള്‍.