Breaking News

Trending right now:
Description
 
Jun 04, 2014

ക്രോയിഡണില്‍ ആദ്യ മലയാളി മേയറായി മഞ്‌ജു ഷാഹുല്‍ ഹമീദ്‌ ചുമതലയേറ്റു

image യുകെയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി വനിത മേയറായി ചുമതലയേറ്റു. ക്രോയിഡണിന്റെ ബ്യൂറോ കൗണ്‍സില്‍ മേയറായാണ്‌ മഞ്‌ജു ഷാഹുല്‍ ഹമീദ്‌ ആണ്‌ അധികാരമേറ്റത്‌. തിരുവനന്തപുരം സ്വദേശിനിയായ 20 വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ മഞ്‌ജു യു.കെയില്‍ എത്തുന്നത്‌. കംപ്യൂട്ടര്‍ ടെക്‌നോളജിയില്‍ ബിരുദധാരിയാണ്‌ മഞ്‌ജു. ഭര്‍ത്താവ്‌ ഷാഹുല്‍ ഹമീദും കൗണ്‍സിലറാണ്‌. ക്രോയിഡോണിലെ ബ്രോഡ്‌ഗ്രീന്‍ വാര്‍ഡില്‍നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ്‌ മഞ്‌ജു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. ഇതിനു മുമ്പ്‌ രണ്ടുതവണയും മഞ്‌ജു ഇവിടെനിന്നു വിജയിച്ചിരുന്നു.