Breaking News

Trending right now:
Description
 
Jun 04, 2014

മുട്ടുമാറ്റിവയ്‌ക്കാന്‍ നൂതന സംവിധാനവുമായി പെഴ്‌സോണ നീ റീപ്ലേസ്‌മെന്റ്‌ സിസ്റ്റം

image അന്താരാഷ്‌ട്ര നീ റീപ്ലേസ്‌മെന്റ്‌ കമ്പനിയായ സിമ്മെര്‍ തങ്ങളുടെ അത്യാധുനിക മുട്ടുമാറ്റിവയ്‌ക്കല്‍ സംവിധാനമായ പെഴ്‌സോണ കേരളത്തില്‍ ലഭ്യമാക്കുന്നു. മുട്ടുമാറ്റിവയ്‌ക്ക ല്‍ ശസ്‌ത്രക്രിയയില്‍ തികച്ചും അത്യാധുനികമായ വ്യക്തിഗത ഇംപ്ലാന്റുകളും മികച്ച ഇന്‍ സ്‌ട്രുമെന്റേഷനും ഉപയോഗിച്ച്‌ രോഗികള്‍ക്ക്‌ മെച്ചപ്പെട്ട ഫലപ്രാപ്‌തി വാഗ്‌ദാനം ചെയ്യുന്നു പെഴ്‌സോണ.


 

ഇന്ത്യയില്‍ ഏറ്റവും അധികം മുട്ടുമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. പ്രതിവര്‍ഷം ശരാശരി 4000 നീ റീപ്ലേസ്‌മെന്റ്‌ സര്‍ജറികള്‍ ഇവിടെ നടക്കുന്നു. അതിന്റെ 40 ശതമാനം നടക്കുന്നത്‌ എറണാകുളത്താണ്‌.


നീ റീപ്ലേസ്‌മെന്റില്‍ ഇപ്ലാന്റുകളുടെ ആകൃതിയും വലുപ്പവും പലപ്പോഴും പരിമിതി സൃഷ്‌ടിക്കാറുണ്ട്‌. ഇത്‌ പരിഹരിക്കാന്‍ തികച്ചും വ്യക്തിഗതമായ അതതു രോഗികള്‍ക്കിണങ്ങുന്ന ഇംപ്ലാന്റുകള്‍ ലഭ്യമാക്കി ശസ്‌ത്രക്രിയാനന്തര ജീവിതം കൂടുതല്‍ അനായാസകരമാക്കുകയാണ്‌ പെഴ്‌സോണ ചെയ്യുന്നത്‌.