Breaking News

Trending right now:
Description
 
Nov 15, 2012

സ്വര്‍ണം ഇറക്കുമതിയില്‍ ചൈന ഇന്ത്യയെ മറികടന്നേക്കും

image കഴിഞ്ഞമാസം ഇന്ത്യയിലേക്കു വന്‍തോതില്‍ സ്വര്‍ണം എത്തിയെങ്കിലും ഈവര്‍ഷം ചൈന മുന്നിലെത്തുമെന്നു സൂചന. ജൂലൈ മുതല്‍ സെപ്‌റ്റബര്‍ വരെയുള്ള സമയത്താണ്‌ ഇന്ത്യയിലേക്ക്‌ വന്‍തോതില്‍ സ്വര്‍ണം എത്തിയത്‌. എന്നാല്‍ ഈ അവസരത്തില്‍ ചൈന പിന്നിലായിരുന്നു. സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദമായപ്പോള്‍ ചൈനയുടെ കുതിപ്പു തുടങ്ങി. ഇപ്പോള്‍ രണ്ടുരാജ്യങ്ങളും ഒപ്പത്തിലാണ്‌ പോകുന്നത്‌. സാമ്പത്തിക വര്‍ഷാവസാനത്തോടെ ചൈന മുന്നിലെത്തുമെന്നാണു വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ പറയുന്നത്‌. എന്നാല്‍ ഈ വ്യത്യാസം 50 ടണ്‍ മാത്രമെ ഉണ്ടാകുകയുള്ളൂ. ദീപാവലിയുടെ വരവും വിവാഹ സീസണും ആയതിനാലാണ്‌ ഇന്ത്യയില്‍ ഡിമാന്‍ഡ്‌ വര്‍ധിച്ചത്‌. ഈ അവസരത്തില്‍ ചൈനയില്‍ ഡിമാന്‍ഡ്‌ കുറഞ്ഞു. ഇന്ത്യ 612 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്‌തപ്പോള്‍ ചൈന 605 ടണ്‍ ആണ്‌ ഇറക്കുമതി ചെയ്‌തത്‌. ആഗോളതലത്തില്‍ സ്വര്‍ണത്തിന്‌ 11% ഡിമാന്‍ഡ്‌ കുറയുകയാണുണ്ടായത്‌. കഴിഞ്ഞ സാമ്പത്തികവര്‍ഷം മൂന്നാംപാദത്തില്‍ റിക്കാര്‍ഡ്‌ ഡിമാന്‍ഡായ 1223.5 ടണ്ണില്‍ നിന്ന്‌ ഇക്കുറി 1084.6 ടണ്ണിലേക്കു താഴ്‌ന്നു.
അമേരിക്കന്‍ തെരഞ്ഞെടുപ്പും ചൈനയിലെ ഭരണമാറ്റവും ആഗോള സാമ്പത്തിക അനിശ്ചിതത്വവുമൊക്കെ സ്വര്‍ണവിപണിയില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്‌. കഴിഞ്ഞമാസം ഇന്ത്യയുടെ ഡിമാന്‍ഡില്‍ ഒമ്പതുശതമാനമാണ്‌ വര്‍ധന. സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡില്‍ ഏഴുശതമാനം വര്‍ധന ഉണ്ടായി.