Breaking News

Trending right now:
Description
 
Jun 04, 2014

ഫ്‌ളൈ ദുബായുടെ കേരള സര്‍വീസ്‌ ആരംഭിച്ചു

image ഫ്‌ളൈ ദുബായ്‌ കേരളത്തിലേക്ക്‌ സര്‍വീസ്‌ ആരംഭിച്ചു. കൊച്ചിയിലേക്കുള്ള കന്നിവിമാനം ചൊവ്വാഴ്‌ച പുലര്‍ച്ചെ കൊച്ചിയിലെത്തി. വിമാനത്തെ വരവേല്‍ക്കാല്‍ ഫ്‌ളൈ ദുബായ്‌ ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തിയിരുന്നു. ഫ്‌ളൈ ദുബായുടെ സര്‍വീസ്‌ ഇന്ത്യയിലെ ആറ്‌ നഗരങ്ങളിലേക്കായിരിക്കും. നിലവില്‍ അഹമ്മദാബാദ്‌, ഹൈദരാബാദ്‌, ലക്‌നൗ എന്നിവിടങ്ങളിലേക്ക്‌ സര്‍വീസുണ്ട്‌. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ടാണ്‌ വിമാനം കൊച്ചിയില്‍ എത്തുക. തിരുവനന്തപുരത്തേക്ക്‌ ചൊവ്വ്‌, വെള്ളി, ഞായര്‍ ദിവസങ്ങളിലും ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട്‌ ഡല്‍ഹിയിലേക്കും വിമാനമുണ്ടാകും. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ (flydubai.com) ലഭിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്‌.