Breaking News

Trending right now:
Description
 
Jun 03, 2014

വ്യോമയാന മേഖലയെ ശക്തിപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ ഇടപെടണമെന്ന്‌ അയാട്ട ഉച്ചകോടി

image സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള ഉപകരണമായി വ്യോമയാന മേഖലയെ കണ്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന്‌ ഇന്റര്‍നാഷനല്‍ എയര്‍ ടാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്റെ (അയോട്ട) നേൃത്വത്തില്‍ ദോഹയില്‍ ആരംഭിച്ച ഉച്ചകോടി ആവശ്യപ്പെട്ടു. സ്വകാര്യ വിമാനക്കമ്പനികള്‍ അമിത തുക ഈടാക്കുന്നതു നിയന്ത്രിക്കുക, ഇന്ധനത്തിനു നികുതി കുറയ്‌ക്കുക, അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കുക തുടങ്ങിയ വ്യാമയാനമേഖലയിലെ വളര്‍ച്ചയ്‌ക്ക്‌ നടപ്പാക്കേണ്ടത്‌. ഉറങ്ങിക്കിടക്കുന്ന സാമ്പത്തിക ഭീമനാണ്‌ ഇന്ത്യ. രാജ്യത്തിന്റെ പൂര്‍ണശേഷി തിരിച്ചറിയാനും വിനിയോഗിക്കാനും മുന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല-ഉച്ചകോടി വിലയിരുത്തി. ഇന്ത്യയിലേക്കു പറക്കാന്‍ അപേക്ഷിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും അനുമതി നല്‍കിയാലും ആവശ്യത്തിന്റെ ഇരുപതു ശതമാനം പോലും നിറവേറ്റാനാവില്ല. മോദി സര്‍ക്കാരുമായി വ്യോമയാനമേഖലയുടെ വളര്‍ച്ചയ്‌ക്കുവേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന്‌ അയോട്ട സിഇഒ ടോണി ടെയ്‌ലര്‍ പറഞ്ഞു. 

അതേസമയം, സിവില്‍ വ്യോമയാന ഡയറക്‌ടര്‍ ജനറലിനു ലഭിച്ച റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഇന്ത്യയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക വിമാനക്കമ്പനി ഇന്‍ഡിഗോയാണ്‌. 75 വിമാനങ്ങള്‍ സ്വന്തമായുള്ള ഇന്‍ഡിഗോ ഇന്ത്യയിലും സ്വദേശത്തേക്കുമായി ദിവസം 500 സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. 132 വിമാനങ്ങളുള്ള ഖത്തര്‍ എയര്‍വേസ്‌ 141 സ്ഥാനങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്‌ട്‌. ഒരുവര്‍ഷം 1.8 കോടിപ്പേര്‍ ഖത്തര്‍ എയര്‍വേസിലൂടെ യാത്ര ചെയ്യുന്നുണ്ട്‌. വിദേശ വിമാനക്കമ്പനികള്‍ക്ക്‌ ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ 49% ഓഹരി വാങ്ങാന്‍ ഇപ്പോള്‍ അനുമതിയുണ്ട്‌.