Breaking News

Trending right now:
Description
 
Jun 01, 2014

സമുദ്രോത്‌പന്ന കയറ്റുമതിയില്‍ ഇന്ത്യയ്‌ക്കു കുതിച്ചുകയറ്റം

image സമുദ്രോത്‌പന്ന കയറ്റുമതിയില്‍ 50 ലക്ഷം യുഎസ്‌ ഡോളറിന്റെ കയറ്റുമതിയാണു സാമ്പത്തിക വര്‍ഷം രാജ്യം കൈവരിച്ചതെന്നു മറൈന്‍ പ്രൊഡക്‌റ്റ്‌സ്‌ എക്‌സ്‌പോര്‍ട്ട്‌ ഡെവലപ്‌മെന്റ്‌ അഥോറിറ്റി വ്യക്തമാക്കി. സാമ്പത്തികവര്‍ഷത്തെ വന്‍വര്‍ധനയാണിത്‌. ഇന്ത്യ കയറ്റുമതി ചെയ്‌ത മൊത്തം സമുദ്രോത്‌പന്നത്തിന്റെ 15 ശതമാനവും കൊച്ചിയുടെ സംഭാവനയായിരുന്നു. രാജ്യത്തെ മൊത്തം ഉത്‌പാദനത്തിന്റെ 10-12 ശതമാനമാണു കയറ്റുമതി ചെയ്യുന്നത്‌. ഇത്‌ സര്‍വകലാശാല റിക്കാര്‍ഡാണ്‌. വെള്ള ചെമ്മീന്റെ വര്‍ധിച്ച ഉത്‌പാദനമാണു കയറ്റുമതിയില്‍ റിക്കാര്‍ഡ്‌ കൈവരിക്കാന്‍ സഹായകരമായതെന്ന്‌ ചെയര്‍മാന്‍ ലീന നായര്‍ പറഞ്ഞു. 30,213.26 കോടി രൂപ നേടാനായി. അടുത്ത സാമ്പത്തിക വര്‍ഷം കയറ്റുമതിയില്‍ 20 ശതമാനത്തിന്റെ വളര്‍ച്ച അതായത്‌ 60 ലക്ഷം യുഎസ്‌ ഡോളര്‍ നേടാനാകുമെന്നാണ്‌ പ്രതീക്ഷ. ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്യുന്ന സമുദ്രോത്‌പന്നങ്ങളില്‍ 25.68% യുഎസിലേക്കും, 20.24% യൂറോപ്യന്‍ യൂണിയനിലേക്കും, 8.21% ജപ്പാനിലേക്കുമാണ്‌. ചൈന ഉള്‍പ്പെടെയുള്ള മറ്റുരാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്‌. 2015 ഫെബ്രുവരി 20 മുതല്‍ 22 വരെ വിജയവാഡയിലുള്ള ആന്ധ്ര ലയോള കോളജ്‌ കാംപസില്‍ അക്വാകള്‍ച്ചര്‍-ഓര്‍ണമെന്റല്‍ ഫിഷ്‌ കള്‍ച്ചര്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുമെന്നു ലീന നായര്‍ പറഞ്ഞു.