Breaking News

Trending right now:
Description
 
May 30, 2014

സ്റ്റിയറിങ്ങില്ല, ആക്‌സിലേറ്റര്‍ ഇല്ല, ബ്രേക്കുമില്ല... പുതിയ കാര്‍ വരുന്നു

image സ്‌റ്റിയറിംഗ്‌ വീല്‍, ആക്‌സിലേറ്റര്‍, ബ്രേക്കുമില്ലാത്ത കാര്‍. ഗൂഗിളാണ്‌ ഇതിന്റെ നിര്‍മാണത്തിനു പിന്നില്‍. സോഫ്‌റ്റ്‌ വെയറും സെന്‍സറും ഡ്രൈവറുടെ ജോലി ഏറ്റെടുത്തുകൊള്ളും. കയറിയിരുന്ന്‌ സീറ്റ്‌ബെല്‍റ്റിട്ടാല്‍ മാത്രംമതി. എന്നാല്‍ കാര്‍ ഓടുന്നതിനും നിര്‍ത്തുന്നതിനും പ്രത്യേക ബട്ടണുകള്‍ ഉണ്ടായിരിക്കും. സ്വയം പ്രവര്‍ത്തിക്കുന്ന കാറുകളുടെ 100 മാതൃകകളായിരിക്കും ഗൂഗിള്‍ നിര്‍മിക്കുകയെന്ന്‌ കാലിഫോര്‍ണിയയില്‍ നടന്ന ടെക്‌-കോണ്‍ഫെറന്‍സില്‍ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജെ ബ്രിയന്‍ പറഞ്ഞു. പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രൈവറില്ലാത്ത കാറുകള്‍ ഗൂഗിള്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. സ്വയം പ്രവര്‍ത്തിക്കുന്ന കാറിന്റെ പ്രോട്ടോടൈപ്പ്‌ പുറത്തിറക്കി. പരീക്ഷണം വിജയിച്ചാല്‍ കലിഫോര്‍ണിയയില്‍ അടുത്തവര്‍ഷം പയലറ്റ്‌ പദ്ധതി നടപ്പാക്കും. ബാറ്ററിയില്‍ ഓടുന്ന കാറിന്റെ പരമാവധി വേഗം 40 കിലോമീറ്റര്‍ ആയിരിക്കും. രണ്ട്‌ പേര്‍ക്ക്‌ യാത്രചെയ്യാം. സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും സ്ഥലമുണ്ട്‌. റൂട്ട്‌ വ്യക്തമാക്കുന്ന സ്‌ക്രീനുകളും ഈ കാറിന്റെ പ്രത്യേകതയാണ്‌. സ്‌മാര്‍ട്ട്‌ ഫോണ്‍വഴി നിര്‍ദേശം നല്‍കിയാല്‍ മാത്രം മതി. 200 അടി ദൂരത്തുള്ള വസ്‌തുക്കളെവരെ തിരിച്ചറിഞ്ഞ്‌ അപകടം ഒഴിവാക്കിയായിരിക്കും യാത്ര. കാറിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവന്നിട്ടുണ്ട്‌. എന്നാല്‍ ഈ കാര്‍ സ്വന്തമാക്കണമെന്നു ആഗ്രഹിച്ചാല്‍ നടക്കില്ല. കാര്‍ വിപണിയില്‍ ഇറക്കില്ലന്നാണ്‌ ഗൂഗിള്‍ പറയുന്നത്‌.