Breaking News

Trending right now:
Description
 
May 29, 2014

അംബാസിഡര്‍ കാറുകളുടെ ബംഗാളിലെ പ്ലാന്റ്‌ അടച്ചുപൂട്ടി

image അംബാസിഡര്‍ കാറുകളുടെ വില്‍പ്പനയില്‍വന്ന കുറവും നഷ്ടം വര്‍ധിച്ചതും ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനെ ബദ്ധിമുട്ടിലാക്കി. ഇതോടെ പഞ്ചിമബംഗാളിലെ കാര്‍ നിര്‍മാണ പ്ലാന്റ്‌ കഴിഞ്ഞദിവസം അടച്ചുപൂട്ടുകയും ചെയ്‌തു. നിര്‍മാണം നിര്‍ത്തിയതോടെ ഇന്ത്യന്‍ നിരത്തുകളില്‍ പ്രൗഡിയോടെ ഒരു കാലത്ത്‌ തിളങ്ങി നിന്ന അംബാസിഡര്‍ കാറിര്‍ ഇനി ഓര്‍മയാവും. മാരുതി 800 ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയതോടെയാണ്‌ അംബാസിഡറിനെ കഷ്ടകാലം പിടികൂടിയത്‌. ഈ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 18 ലക്ഷം കാറുകള്‍ രാജ്യത്ത്‌ വിറ്റഴിക്കപ്പെട്ടതില്‍ 2200 മാത്രമായിരുന്നു അംബാസിഡര്‍. അതിനു തൊട്ടുമുന്‍പത്തെ വര്‍ഷം വിറ്റഴിച്ചത്‌ 3390 കാറുകളാണ്‌. ഇപ്പോള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച പശ്ചിമബംഗാളിലെ പ്ലാന്റില്‍ നിന്ന്‌ അടുത്ത കാലത്ത്‌ പ്രതിദിനം അഞ്ചുകാറുകള്‍ മാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്‌. മോറിസ്‌ ഓക്‌സ്‌ഫോര്‍ഡായി ബ്രിട്ടനില്‍ ഓടിയിരുന്ന കാര്‍ പേരുമാറ്റി `അംബാസിഡര്‍' ആയി ഇന്ത്യയിലെത്തുകയായിരുന്നു. 1948 ല്‍ സി.കെ ബിര്‍ള ഗ്രൂപ്പ്‌, പശ്ചിമബംഗാളില്‍ നിന്ന്‌ ഇന്ത്യന്‍ അംബാസിഡറിന്റെ നിര്‍മാണം തുടങ്ങി. 1958 ലാണ്‌ ഏറെ മാറ്റങ്ങള്‍ വരുത്തി ഇന്നത്തെ രൂപത്തില്‍ അംബാസിഡര്‍ പുറത്തിറങ്ങിയത്‌. `ഭാരത്‌ സ്‌റ്റേജ്‌ 4' നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്‌ 2011 ഏപ്രില്‍ ഒന്നിന്‌്‌ രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ അംബാസിഡര്‍ കാര്‍ നിരോധിച്ചിരുന്നു. ഇതും വില്‌പനയെ ബാധിച്ചു.