Breaking News

Trending right now:
Description
 
May 28, 2014

പ്രവാസി മലയാളി ഫെഡറേഷന്‍ കേരള കോഓര്‍ഡിനേറ്റര്‍ മലയാളി ഷിബി നരമംഗലത്ത്‌

T K Anilkumar
image പ്രവാസി മലയാളി ഫെഡറേഷന്‍ കേരള കോഓര്‍ഡിനേറ്ററായി കൂത്താട്ടുകുളം സ്വദേശിനിയും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഷിബി നരമംഗലത്തിനെ നിയമിച്ചതായി പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിയ്‌ക്കല്‍ പറഞ്ഞു. പത്തു വര്‍ഷം വെളിയന്നൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്‌്‌. അഞ്‌ചു വര്‍ഷം ഷിക്കാഗോയിലും ഉണ്ടായിരുന്നു. 

ഓഗസ്‌റ്റില്‍ കോട്ടയത്തു നടക്കുന്ന സംഘടനയുടെ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുമെന്ന്‌ ഷിബി നരമംഗലത്ത്‌ പറഞ്ഞു.