Breaking News

Trending right now:
Description
 
May 28, 2014

ചിക്കാഗോ സെന്റ് ഗ്രിഗോറിയോ​സ് ഓര്‍ത്തഡോക്സ് ദേവാലയ കൂദാശ ജുണ്‍ 20, 21 തീയതികളില്‍

Johnson Punchakkonam
image

ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസത്തിലെ രണ്ടാമത്തെ വലിയ ഇടവകയായ എല്മ്ഹേഴ്സ്റ് സെന്റ് ഗ്രിഗോറിയോസ ് ഇടവകയ്ക്കുവേണ്ടി പുതുതായി നിര്‍മ്മിച്ച വി. മദ്ഹായുടേയും, ദേവാലയസമുച്ചയത്തിന്റേയും കൂദാശാകര്‍മം ജുണ്‍ മാസം 20, 21 തീയതികളില്‍ നടത്തപ്പെടുന്നു.

സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസമെത്രാപ്പോലീത്താ അലക്സിയോസ് മാര്‍ യൂസേബിയോസ് മുഖ്യകാര്‍മികത്വം വഹിക്കുന്ന ശുശ്രൂഷകള്‍ക്ക് ഡോ. മാത}സ് മാര്‍ സേവേറിയോസ്,ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ.ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

20 ാം തീയതി വെള്ളിയാഴ്ച വൈകിട്ടു 5.30 നു ബഹുമാപ്പെട്ട മെത്രപൊലീത്താമാര്‍ക്ക് സ്വീകരണവും, 6 മണിക്ക് സന്ധ്യാമസ്കാരവും, 7 മണിക്ക് വിശുദ്ധ കൂദാശയുടെ ഒന്നാം ഭാഗവും, 8 മണിക്ക് പൊതുസമ്മേളവും, 9 മണിക്ക് അത്താഴസല്‍ക്കാരവും നടത്തപ്പെടും.

പൊതുസമ്മേളത്തില്‍ ലഫ്റ്റ്ന്റ് ഗവര്‍ണര്‍,സിറ്റി മേയര്‍, വിവിധ സഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.21 ാം തീയതി രാവിലെ 7:30 നു പ്രഭാതമസ്കാരവും 8 മണിക്ക് കൂദാശയുടെ രണ്ടാം ഭാഗവും 10 മണിക്ക് വി. കുര്‍ബായും നടത്തപ്പെടും.12 മണിക്ക് ആശിര്‍വാദവും അതേത്തുടര്‍ന്ന് സ്ഹേവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഏകദേശം 3 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പുതിയ കെട്ടിടസമുച്ചയത്തില്‍ ആരാധനാ സൌകര്യങ്ങള്‍ കൂടാതെ സണ്‍ഡേസ്കൂളിനായി 15 ക്ളാസ് മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് മുറികള്‍, 400 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, 140 കാര്‍ പാര്‍ക്കിങ്ങ് സൗകര്യം എന്നിവയും ഉള്‍പ്പെടുന്നു. 3 ദേശീയ പാതകള്‍ക്കു സമീപമായി സ്ഥിതിചെയ്യുന്ന ഈ ദേവാലയം മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒരു മുതൽകൂട്ടാണ്.

For more information contact:
Rev.Dr.Ninan V. George (Vicar) 708-539-1175
Mr. John Mulanthara (Treasurer) 630-234-9131
Mr.Liju Varghese(Secretary) 847-331-6308