Breaking News

Trending right now:
Description
 
May 28, 2014

ഫാദര്‍ നൈനാന്‍ വി ജോര്‍ജിന്‌ ഡോക്ടറേറ്റ്‌

Johnson Punchakkonam
image മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഷിക്കാഗോ സെന്റ്‌ ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. നൈനാൻ വി ജോർജിന് ഡോക്ട്രറ്റ് ലഭിച്ചു. ഷിക്കാഗോ ലൂതറൻ തിയോളജിക്കൽ കോളേജിൽ നിന്നാണ് ഡോക്ട്രറ്റ് ലഭിച്ചത്. 2014 മെയ്‌ മാസം 14 നു ഷിക്കാഗോയിൽ നടന്ന ബിരുദദാനചടങ്ങിൽ മാർത്തോമ സഭയിലെ ഡോക്ടർ ജോസഫ് മാർത്തോമ മെത്രാപൊലീത്ത ആശംസകൾ നേർന്നു. 

ചെങ്ങന്നൂർ ഭദ്രാസനത്തിലെ ആറ്റുവ മാര് ബർസൗമ ഓർത്തോഡോക്സ് ഇടവക അംഗമായ പാറമണ്‍ ബഥെലിൽ കുടുംബാഗമായ അച്ഛൻ മുൻപ് യുവജന പ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം, പന്തളം എമിനന്റ്സ് പബ്ലിക് സ്കൂൾ അക്കാദമിക് ടയറക്ടർ, തപൊവൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ, അഖില മലങ്കര പ്രാർഥനാ യോഗം വൈസ് പ്രസിടണ്ട്, പന്തളം സി എം ഹോസ്പിറ്റൽ ക്രിസ്ത്യൻ ഹെൽത്ത് ആൻഡ് ഡവലപ്മെന്റു സൊസൈറ്റി ചെയർമാൻ, മാത്യൂസ്‌ പ്രഥമൻ വൈദീക സദനം ബോർഡ് ട്രസ്ടീ, മാമൻ പന്തളം സ്മാരക സൊസൈറ്റി സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലങ്കര സഭയിലെ അറിയപ്പെടുന്ന കണ്‍വൻഷൻ പ്രാസംഗികനും, ചിന്തോദീപ്തമായ ലേഖനകർത്താവുമാണ്.

പുത്തൻകാവ്‌ സെന്റ്‌ മേരീസ് കത്തീണ്ട്രൽ കിഴക്കെതലക്കൽ പീടികയിൽ ശ്രിമതി മെറീന നൈനാൻ ആണ് സഹധർമ്മിണി. മക്കൾ: ഫെബാ ചിന്നു നൈനാൻ, ഗ്രിഗറി ജോർജു നൈനാൻ