Breaking News

Trending right now:
Description
 
May 28, 2014

റവ. ഫാ. മാത്യു നായിക്കംപറമ്പിലച്ചന്‍റെ നേതൃത്വത്തില്‍ അമേരിക്കയില്‍ വേനല്‍ക്കാല ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നു.

Mathew Moolacheril
image


താമ്പാ: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ  റവ. ഫാ. മാത്യു നായിക്കംപറമ്പിലിന്‍റെ നേതൃത്വത്തില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ വേനല്‍ക്കാല ധ്യാനപരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ ആറ് മുതല്‍ ജൂണ്‍ ഇരുപത്തിയൊമ്പതു വരെയാണ് ധ്യാന പരിപാടികള്‍. ഫ്ലോറിഡായിലെ താമ്പായ്ക്കടുത്ത് പ്ലാന്‍റ്സിറ്റിയിലുള്ള ഡിവൈന്‍ മേഴ്സി പ്രാര്‍ത്ഥനാലയത്തില്‍ വച്ച് ജൂണ്‍ ആറ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ഒന്‍പതു മണി വരെയും ജൂണ്‍ ഏഴ് ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ മലയാളത്തിലും ജൂണ്‍ ഏട്ടാം തിയതി ഞായറാഴ്ച രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഇംഗ്ലീഷിലും സ്പാനിഷിലും ധ്യാനപ്രസംഗങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

കാലിഫോര്‍ണിയയിലെ സാന്ജോസിലുള്ള സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്കാപ്പള്ളിയില്‍  ജൂണ്‍ പതിമൂന്നു മുതല്‍ ജൂണ്‍ പതിനഞ്ചുവരെയുള്ള ദിവസങ്ങളില്‍ (വെള്ളി, ശനി, ഞായര്‍) മലയാളത്തില്‍ ധ്യാനപ്രസംഗങ്ങള്‍ നടത്തുന്നതാണ്.

ന്യൂജേര്‍സിയിലെ വാഷിങ്ങ്ടണിലുള്ള ഡിവൈന്‍ പ്രാര്‍ത്ഥനാലയത്തില്‍ വച്ച് ജൂണ്‍ ഇരുപത് മുതല്‍ ജൂണ്‍ ഇരുപത്തിരണ്ടു വരെയുള്ള ദിവസങ്ങളില്‍ (വെള്ളി, ശനി, ഞായര്‍) രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഇംഗ്ലീഷില്‍ ധ്യാനപ്രസംഗങ്ങള്‍ നടത്തുന്നതാണ്.

ജൂണ്‍ ഇരുപത്തിയഞ്ച്  മുതല്‍ ജൂണ്‍ ഇരുപത്തിയൊമ്പതു വരെ (ബുധന്‍ മുതല്‍ ഞായര്‍ വരെ) മിനിസോട്ടായിലെ ബഫ്ഫലോയിലുള്ള ക്രിസ്തുരാജാ ധ്യാനകേന്ദ്രത്തില്‍ വച്ച് ‘ധ്യാനകേന്ദ്രത്തില്‍ താമസിച്ചുള്ള ധ്യാന’മാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതില്‍ പ്രസംഗങ്ങള്‍ ഇംഗ്ലീഷിലായിരിക്കും. ഈ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന ടെലിഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

പ്ലാന്‍റ് സിറ്റി, ഫ്ലോറിഡാ : 813 – 567-1226 , 813-365-8258

സാന്ജോസ് കാലിഫോര്‍ണിയ: ഫാ. മാത്യു ഇല്ലിക്കുന്നുംപുറത്ത് 847-912-5673

വാഷിങ്ങ്ടന്‍, ന്യൂ ജേര്‍സി:  908-835-9989

ബഫ്ഫലോ, മിനിസോട്ടാ:  റീത്ത ഹാന്‍സണ്‍ 651-303-0532 /

മര്യപറ്റ് 651-739-1220 / മേരി ലൂ 651-329-0906

പ്ലാന്‍റ് സിറ്റി ഡിവൈന്‍ മേഴ്സി പ്രാര്‍ത്ഥനാലയത്തിന്‍റെ ഡയറക്ടര്‍ റവ. ഫാ. ആന്റണി തെക്കനാത്ത് അറിയിച്ചതാണിത്.

വാര്‍ത്ത അയച്ചത്: എബ്രാഹം ലൂക്കോസ് പതിയില്‍, ഫ്ലോറിഡാ