Breaking News

Trending right now:
Description
 
May 28, 2014

ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍ ആസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു

Tom Joseph
image പ്രശസ്‌ത ധ്യാനഗുരുവും ഗാനരചയിതാവും സംഗീതസംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ ആസ്‌ട്രേലിയ സന്ദര്‍ശിക്കുന്നു. ബ്രിസ്‌ബെയ്‌ന്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ ക്ഷണപ്രകാരം ജൂണ്‍ 15 ന്‌ ബ്രിസ്‌ബെയിനില്‍ എത്തുന്ന അച്ചന്‍ ജൂണ്‍ 27,28, 29 തിയതികളില്‍ അനര്‍ലി മേരി ഇമ്മാക്കുലേറ്റ്‌ പള്ളിയില്‍ വചനപ്രഘോഷണത്തില്‍ വചനസന്ദേശം നല്‍കും. ജൂലൈ 5ന്‌ വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുന്നാളിനോടനുബന്ധിച്ച്‌ ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ജീസസ്‌ ദ സേവ്യര്‍' എന്ന ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ഷോയും ഉണ്ടായിരിക്കും. ധ്യാനങ്ങള്‍ സംഘടിപ്പിക്കാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക.
ഫാ. തോമസ്‌ അരീക്കുഴി 0407 452 859
ജോഷി ജോസഫ്‌ 0421 808 776