Breaking News

Trending right now:
Description
 
May 28, 2014

ന്യൂട്രിയന്‍സ്‌ ചികിത്സാരീതിയില്‍ ശില്‌പശാല; വിദേശരാജ്യങ്ങളിലെ പ്രതിനിധികള്‍ എത്തും

image വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ന്യൂട്രിയന്‍സ്‌ ചികിത്സാരീതി ഇന്ത്യയിലെ ചികിത്സാരംഗത്തെ വിദഗ്‌ധര്‍ക്കു കൂടി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര ശില്‍പശാല കൊച്ചി ഐഎംഎ ഹാഴില്‍ 30ന്‌ ആരംഭിക്കും. ജൂണ്‍ ഒന്നിനാണ്‌ സമാപനം. ഇന്ത്യന്‍ ന്യൂട്രീഷണല്‍ മെഡിക്കല്‍ അസോസിയേഷന്‍, സൗഖ്യ ട്രെയിനിംഗ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഓസ്‌ട്രേലിയന്‍ കോളജ്‌ ഒഫ്‌ മെഡിക്കല്‍ ന്യൂട്രീഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. ജീവിത ശൈലി രോഗങ്ങള്‍, അകാല വാര്‍ധക്യം തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനെ കുറിച്ച്‌ ഏഷ്യയില്‍ തന്നെ ആദ്യമായി നടത്തുന്ന ശില്‌പശാലയാണിത്‌. ഇന്ത്യയ്‌ക്കു പുറമേ ഇംഗ്ലണ്ട്‌, ന്യൂസിലാന്‍ഡ്‌, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു മെഡിക്കല്‍ സ്റ്റാഫുകള്‍, ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 31ന്‌ വൈകിട്ട്‌ ഏഴിന്‌ മന്ത്രി കെ. ബാബു ശില്‌പശാല ഉദ്‌ഘാടനം ചെയ്യും.