Breaking News

Trending right now:
Description
 
May 27, 2014

സുഷമ സ്വരാജ്‌ വീണ്ടും ഫസ്റ്റായി

image
സുഷമ സ്വരാജ്‌ ഫസ്റ്റിന്റെ ആളാണെന്നു മോദിക്ക്‌ നന്നായി അറിയാം. അതുകൊണ്ടു തന്നെയാണ്‌ അറുപത്തിരണ്ടുകാരിയായ സുഷമയെ വിദേശകാര്യ മന്ത്രിയാക്കിയത്‌. 
ആദ്യമായിവിദേശകാര്യവകുപ്പ്‌ കൈകാര്യം ചെയ്യുന്ന വനിതയെന്ന ഖ്യാതിയും അതോടെ സുഷമ സ്വന്തമാക്കി കഴിഞ്ഞു. ഇതുമാത്രമല്ല നിരവധി ഫസ്റ്റ്‌ റിക്കോര്‍ഡുകളാണ്‌ സുഷമ സ്വരാജിന്റെ പേരിലുള്ളത്‌. 

ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന ബഹുമതി 25-ാം വയസ്സില്‍ സ്വന്തമാക്കിയ സുഷമ സ്വരാജ്‌. ദില്ലിയിലെ ആദ്യവനിത മുഖ്യമന്ത്രി, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിത തുടങ്ങിയ നിരവധി ഖ്യാതികള്‍ സ്വന്തമാക്കിയ സുഷമ പാക്കിസ്ഥാനെയും ചൈനയെയും ചിരിച്ചു മയക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. വിദേശകാര്യവകുപ്പ്‌ മന്ത്രിയാകുന്നവരുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി യാണ്‌ ചൈന-പാക്ക്‌ ബന്ധം. വിദേശ കാര്യമന്ത്രിയുടെ വിദേശകാര്യ സെക്രട്ടറി വനിതയാണ്‌ സുജാത സിംഗ്‌. 
ബിജെപിയുടെ ഹരിയാനയിലെ ആദ്യ സംസ്ഥാന സെക്രട്ടറികൂടിയാണ്‌ സുഷമ. പാര്‍ലമെന്റിലെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡു നേടിയിട്ടുള്ള സുഷമ ഏഴു തവണ പാര്‍ലമെന്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌.
1996ലെ 13 ദിവസം മാത്രം പ്രായമുള്ള വാജ്‌പേയി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ വാര്‍ത്തവിനിമയ മന്ത്രിയായിരുന്നു. പിന്നീട്‌ രണ്ടാമതും വാജ്‌പേയി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ചേര്‍ന്നെങ്കില്‍ ദില്ലി മുഖ്യമന്ത്രിയാകുവാന്‍ ക്യാബിനറ്റ്‌ പദവി ഒഴിഞ്ഞു. 
നിയമത്തില്‍ ബിരുദം നേടിയിട്ടുള്ള സുഷമ സുപ്രിം കോടതിയില്‍ അഭിഭാഷകയായും പ്രാക്ടീസ്‌ ചെയ്‌തിട്ടുണ്ട്‌. വാജ്‌പേയിയുടെ പിന്‍ഗാമിയായി പ്രധാനമന്ത്രി പഥത്തില്‍ കയറേണ്ട സുഷമയക്ക്‌ മോദി പാരയായതില്‍ ഇത്തിരി നീരസമുണ്ടെന്നു പറയപ്പെടുന്നു.