Breaking News

Trending right now:
Description
 
May 27, 2014

അധികാരത്തിലെത്തിയവരില്‍ ഏഴു വനിതാ മന്ത്രിമാര്‍; സ്‌മൃതി ഇറാനി ഇളമുറക്കാരി

image പ്രധാനമന്ത്രിയോടൊപ്പം ഇന്നലെ സ്‌ത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരത്തിലേറിയവരില്‍ ഏഴു വനിതാ മന്ത്രിമാരും. സുഷമാ സ്വരാജ്‌, മേനകാ ഗാന്ധി, ഹര്‍സിമ്രത്‌ കൗര്‍, സ്‌മൃതി ഇറാനി, ഉമ ഭാരതി, നജ്‌മ ഹെപ്‌തുല്ല, നിര്‍മല സീതാരാമന്‍ എന്നിവരാണ്‌ ഇന്നലെ മോദിയോടൊപ്പം ചുമതലയേറ്റ വനിതാ മന്ത്രിമാര്‍. 38 വയസുള്ള സ്‌മൃതി ഇറാനിയാണ്‌ മന്ത്രിമാരില്‍ ഇളമുറക്കാരി. ക്യാബിനറ്റിലെ സര്‍പ്രൈസ്‌ സാന്നിധ്യവും ഈ താരനായികയാണ്‌. ടെലിവിഷന്‍ സീരിയലുകളിലെ പ്രിയപ്പെട്ടവളായിരുന്നു ഒരുകാലത്ത്‌ സ്‌മൃതി. രാഹുല്‍ഗാന്ധിയെ അമേത്തിയില്‍ വിറപ്പിച്ച സ്‌മൃതി നരേന്ദ്രമോഡിയുടെ വിശ്വസ്‌തരില്‍ ഒരാളാണ്‌. 74 വയസുള്ള നജ്‌മ ഹെപ്‌തുള്ളയാണ്‌ തലമുതിര്‍ന്ന മന്ത്രി. സ്‌മൃതി ഇറാനിയും നജ്‌മ ഹെപ്‌ത്തുള്ളയും നിലവില്‍ രാജ്യസഭാംഗങ്ങളാണ്‌. നജ്‌മ ഹെപ്‌തുല്ല മന്ത്രിസഭയിലെ ഏക മുസ്ലീം മുഖമാണ്‌. മൗലാന അബുല്‍കലാം ആസാദിന്റെ പിന്മുറക്കാരിയാണ്‌. രാജ്യസഭാ ഡെപ്യൂട്ടി സ്‌പീക്കറായിരുനനു നജ്‌മ. 2004-ല്‍ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേരുകയായിരുന്നു. മേനകാഗാന്ധിയും ഉമാഭാരതിയും മുന്‍പ്‌ വാജ്‌പേയി മന്ത്രിസഭയിലും അംഗങ്ങളായിരുന്നു. പഞ്ചാബ്‌ മുഖ്യമന്ത്രി പ്രകാശ്‌ സിങ്‌ ബാദലിന്റെ മരുമകളും ഉപമുഖ്യമന്ത്രി സുഖ്‌ബീര്‍സിങ്‌ ബാദലിന്റെ ഭാര്യയുമാണ്‌ ഹര്‍സിമ്രത്‌ കൗര്‍. വാജ്‌ പേയി മന്ത്രിസഭയില്‍ ്‌അംഗമായിട്ടുണ്ട്‌ സുഷമ. ഇന്ദിരാഗാന്ധികഴിഞ്ഞാല്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ്‌ സുഷമാ സ്വരാജ്‌. 61 വനിതാ പ്രതിനിധികളാണ്‌ ഇക്കുറി ജനസമ്മതി നേടി ലോക്‌സഭയില്‍ എത്തിയിരിക്കുന്നത്‌. കഴിഞ്ഞ ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം 58 എംപിമാരായിരുന്നു.