Breaking News

Trending right now:
Description
 
May 25, 2014

നേര്‍ത്ത ചൂടുവെള്ളം കുടിക്കുന്നതു ശീലമാക്കിയാല്‍ രോഗങ്ങള്‍ സലാംപറയും

image ചൂടുവെള്ളം (നേര്‍ത്ത ചൂടുവെള്ളം) കുടിക്കുന്നത്‌ ശീലമാക്കിയാല്‍ പലരോഗങ്ങള്‍ക്കും വൈദ്യനെ കാണേണ്ടതില്ലെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. ആമാശയത്തിന്റെ ആന്തരിക ആവരണത്തിന്‌ ഉത്തേജനം ലഭിക്കും. അതോടൊപ്പം രക്തക്കുഴലുകള്‍ ചുരുങ്ങുകയും ചെയ്യും. അതിനാല്‍ വയറ്റില്‍ അമിത അമ്ല ഉല്‌പാദനം ഉണ്ടാകുന്നതു തടയുന്നു. ഉദരം ശുചിയാക്കുന്നു. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ആന്ത്രവായും, ഛര്‍ദ്ദി, വയറ്റിലെ പേശികളിലെ വലിവ്‌ ഇവ ഒഴിവാക്കാന്‍ ചൂടുവെള്ളം സഹായിക്കുന്നു. ചൂടുവെള്ളം മെല്ലെ കവിള്‍കൊണ്ട്‌ കുടിക്കുന്നത്‌ പല കാരണങ്ങളാല്‍ ഉണ്ടാകുന്ന ഛര്‍ദ്ദിക്ക്‌ പരിഹാരമാണ്‌. രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ ശോധന ലഭിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍, അതല്ലായെങ്കില്‍ ഭക്ഷണം കഴിച്ചശേഷം ശോധനയ്‌ക്കുള്ള തോന്നല്‍ ഉണ്ടാകുന്നവര്‍ മൂന്നുഗ്ലാസ്‌ നേര്‍ത്ത ചൂടുവെള്ളം സാവകാശം കുടിച്ചശേഷം വരാന്തയില്‍കൂടിയോ മുറ്റത്തുകൂടിയോ പതിനഞ്ച്‌ പ്രാവശ്യം നല്ല വേഗത്തില്‍ നടക്കുന്ന ശീലം പതിവാക്കിയാല്‍ മറ്റൊരു മരുന്നിന്റെയും സഹായമില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ബെഡ്‌ കോഫി തുടങ്ങിയവ നിര്‍ബന്ധമായും ഒഴിവാക്കിയിട്ട്‌ ഇപ്രകാരം ചെയ്‌താല്‍ മാത്രമേ ഫലമുണ്ടാകുകയുള്ളൂ.