Breaking News

Trending right now:
Description
 
May 25, 2014

തിരുവനന്തപുരം സ്വദേശിനി ബ്രിട്ടനിലെ മേയര്‍

image തിരുവനന്തപുരം കോട്ടക്കാടു സ്വദേശി മഞ്‌ജു ഷാഹുല്‍ ഹമീദ്‌ ഇനി ലണ്ടനിലെ ക്രോയിഡോണ്‍ പട്ടണത്തിലെ മേയര്‍. ലേബര്‍പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച മഞ്‌ജു ഷാഹുല്‍ അനായാസമായിട്ടാണ്‌ വിജയിച്ചത്‌. സോഫ്‌ട്‌ വെയര്‍ എന്‍ജിനീയര്‍കൂടിയായ മഞ്‌ജു കഴിഞ്ഞ രണ്ടുതവണയും കൗണ്‍സിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിവിധ കൗണ്‍സിലുകളിലേക്ക്‌ ഏഴു മലയാളികളാണ്‌ മത്സരിച്ചത്‌. ഇവരില്‍ മഞ്‌ജുവിനു മാത്രമേ വിജയിക്കാനായുള്ളൂ. 70 അംഗ കൗണ്‍സിലില്‍ 40 സീറ്റില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. ഭരണകക്ഷി കണ്‍സര്‍വേറ്റീവ്‌ - ലിബറല്‍ സഖ്യത്തിനു 30 സീറ്റുകളാണ്‌ ലഭിച്ചത്‌. ലക്‌സണ്‍ കല്ലുമാടിക്കല്‍, ആശാ തോമസ്‌, ബിജു ഗോപിനാഥ്‌, ബിജുകോശി, ചന്ദ്രബാബു, നഴ്‌സായ ആശാതോമസ്‌ എന്നിവരാണ്‌ പരാജയപ്പെട്ട മലയാളികള്‍. കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതോടെയാണു മഞ്‌ജുവിന്റെ മേയര്‍ സ്ഥാനത്തിനു വഴിതെളിഞ്ഞത്‌.