Breaking News

Trending right now:
Description
 
May 24, 2014

"ഞാന്‍ ഭാര്യയാണെന്നു അംഗീകരിച്ചദിവസം ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ദിനം"

image
നരേന്ദ്ര മോഡിയുടെ ഭാര്യ യശോദ ബെന്നിന്‌ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം, ഭര്‍ത്താവായ മോദി തന്നെ ഭാര്യയായ അംഗീകരിച്ച ദിവസം. അതിനാല്‍ തന്നെ മോദി തന്നെ ന്യുഡല്‍ഹിയിലെ സെവന്‍ റേസ്‌ കോഴ്‌സില്‍ കൂടെ താമസിപ്പിക്കണമെന്ന അതിമോഹമൊന്നും യശോദ ബെന്നിന്‌ ഇല്ല. താമസിക്കാന്‍ വിളിച്ചാല്‍ ചെല്ലും അത്രമാത്രം. 

എന്നാല്‍ ലോകത്തെമ്പാടുമുള്ളവരെ സത്യപ്രതിജ്ഞ ചടങ്ങിന്‌ ക്ഷണിച്ചെങ്കിലും പാവം ഈ ഭാര്യയെ മോദി ഇതുവരെ വിളിച്ചിട്ടില്ല. യശോദ ബെന്‍ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്‌. സമയമാകുമ്പോള്‍ മോദിയെ സന്ദര്‍ശിക്കുമെന്നും യശോദ ബെന്‍ പറഞ്ഞു. 
മോദിയുടെസമുദായ ആചാരപ്രകാരമുള്ള വിവാഹമാണ്‌ യശോദ ബെന്നുമായി കഴിഞ്ഞത്‌. എന്നാല്‍ ഒരുമിച്ചു താമസിക്കുന്നതിന്‌ മുമ്പ്‌ മോദി വീടു വിട്ടുപോയി. 

പിന്നീട്‌ ഒരിക്കല്‍ മാത്രമാണ്‌ മോദിയെ ബെന്‍ കണ്ടത്‌, 1987യില്‍. ആ കൂടിക്കാഴ്‌ചയാണ്‌ അവരുടെ ജീവിതത്തെ മാറ്റി മറിച്ചത്‌. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചത്‌. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിച്ചില്ലെങ്കിലും എസ്‌ പി ജി കാവലടക്കമുള്ള സുരക്ഷ സന്നാഹങ്ങള്‍ യശോദ ബെന്നിന്‌ ലഭിക്കും.
കുടുംബാഗംങ്ങളില്ലാതെ ഔദ്യോഗിക വസതിയില്‍ പ്രവേശിക്കുന്ന ആദ്യപ്രധാനമന്ത്രിയാണ്‌ മോദി. മൂന്നു സഹായികളുമായാണ്‌ മുന്നു പ്രധാനമന്ത്രി