Breaking News

Trending right now:
Description
 
May 23, 2014

മഞ്ഞുമല കീഴടക്കാനുള്ള ശ്രമത്തിനിടെ കോല്‍ക്കത്ത സ്വദേശിനിയെ കാണാതായി

image എവറസ്‌റ്റ്‌ കൊടുമിടി കീഴടക്കിയ കോല്‍ക്കത്ത സ്വദേശി ഛന്ദ ഗെയിന്‍ മറ്റൊരു കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ മഞ്ഞുമല ഇടിഞ്ഞു കാണാതായെന്ന്‌ റിപ്പോര്‍ട്ട്‌. ചൊവ്വാഴ്‌ച വൈകുന്നേരം മുതലാണ്‌ കാണാതായത്‌. കാഠ്‌മണ്ഡുവിലെ കാഞ്ചന്‍ജംഗ പര്‍വതനിരകളിലെ മറ്റൊരു കൊടുമുടി കീഴടക്കാന്‍ ശ്രമിക്കുകയായിരുന്നു ഛന്ദഗെയിന്‍. ഇതിനിടെയാണ്‌ കാണാതായത്‌്‌. മഞ്ഞുമല ഇടിഞ്ഞു അപകടത്തില്‍ പെട്ടതാകാമെന്ന നിഗമനത്തിലാണ്‌ അധികൃതര്‍. നേപ്പാള്‍ അധികൃതര്‍ ഹെലികോപ്‌റ്ററില്‍ നടത്തിയ തെരച്ചിലില്‍ ഗെയിനിനെ അവസാനമായി കണ്ടുവെന്ന്‌ പറയുന്ന പ്രദേശത്തു മഞ്ഞുമല ഇടിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. നേപ്പാളില്‍നിന്നുള്ള രണ്ടു ഷെര്‍പ്പകളുടെ സഹായത്തോടെയാണ്‌ ഛന്ദ ഗെയിന്‍ മഞ്ഞുമല കയറാന്‍ എത്തിയത്‌. ഛന്ദ ഗെയിനുവേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്‌. കഴിഞ്ഞവര്‍ഷം ഛന്ദ ഗെയിന്‍ എവറസ്‌റ്റ്‌ കീഴടക്കിയിരുന്നു.