Breaking News

Trending right now:
Description
 
Sep 18, 2012

ഗര്‍ഭഛിദ്രം നടത്തിയ യുവതി ബ്രിട്ടനില്‍ ജയിലിലായി

image ലണ്ടന്‍: പൂര്‍ണ ഗര്‍ഭിണിയായിരിക്കെ ഗര്‍ഭം അലസിപ്പിച്ച യുവതിക്ക്‌ ബ്രിട്ടനില്‍ എട്ടുവര്‍ഷം തടവുശിക്ഷ. 39 ആഴ്‌ച ഗര്‍ഭിണിയായിരുന്ന സാറാ ലൂയിസ്‌ ക്യാറ്റ്‌ ആണ്‌ തന്റെ ഗര്‍ഭം അലസിപ്പിച്ചതിന്‌ ജയിലിലായത്‌. ഗര്‍ഭഛിദ്രത്തിനായി ഓണ്‍ലൈന്‍ വഴി ഇന്ത്യയില്‍നിന്നു ഗുളികകള്‍ വാങ്ങുകയായിരുന്നു. സാറ ബോധപൂര്‍വം കരുതിക്കൂട്ടിയാണ്‌ ഗര്‍ഭഛിദ്രത്തിന്‌ മുതിര്‍ന്നതെന്ന്‌ ശിക്ഷവിധിച്ച ലീഡ്‌ ക്രൗണ്‍ കോടതി ജഡ്‌ജി പറഞ്ഞു. ഭര്‍ത്താവ്‌ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്‌ സ്വന്തം മുറിയിലാണ്‌ സാറാ ചാപിള്ളയെ പ്രസവിച്ചത്‌. സാറയ്‌ക്ക്‌ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ 24 ആഴ്‌ചയ്‌ക്കു മുകളിലുള്ള ഗര്‍ഭം അലസിപ്പിക്കുന്നത്‌ നിയമവിരുദ്ധമാണ്‌.