Breaking News

Trending right now:
Description
 
May 21, 2014

സ്വര്‍ണത്തിന്റെ ഡിമാന്റ്‌ മാറ്റമില്ലാതെ തുടരുന്നു

image 2014ന്റെ ആദ്യ പാദത്തില്‍ സ്വര്‍ണത്തിന്റെ ആഗോള ഡിമാന്റ്‌ 1074 ടണ്‍ ആയിരുന്നുവെന്ന്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ റിപ്പോര്‍ട്ട്‌. 2013ലെ ഇതേ കാലയളവില്‍ ഇതേ ഡിമാന്റ്‌ തന്നെ സ്വര്‍ണത്തിനുണ്ടായിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റിന്‌ ഇടിവൊന്നും സംഭവിക്കാതെ തുടരുന്നു എന്നാണിത്‌ സൂചിപ്പിക്കുന്നത്‌.

ഈ വര്‍ഷം ആദ്യപാദത്തില്‍ സ്വര്‍ണാഭരണങ്ങളുടെ ആഗോള ഡിമാന്റ്‌ 571 ടണ്‍ ആയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം അധിക ഡിമാന്റാണിത്‌. 2013 മുതല്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ആഗോളവിപണിയായ ചൈനയില്‍ സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡില്‍ 70 ശതമാനം വര്‍ധനവുണ്ട്‌.

ആഗോളതലത്തില്‍ സ്വര്‍ണം വാങ്ങുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്‌ കേന്ദ്ര ബാങ്കുകളാണ്‌. 122 ടണ്‍ സ്വര്‍ണമാണ്‌ ബാങ്കുകള്‍ ആദ്യ പാദത്തില്‍ വാങ്ങിക്കൂട്ടിയത്‌.