Breaking News

Trending right now:
Description
 
May 21, 2014

സര്‍ക്കാര്‍ എന്‍ജിനിയറിംഗ്‌ കോളേജുകള്‍ക്ക്‌ തുല്യമായ ഫീസുമായി മുത്തുറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി

image
സംസ്ഥാന എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 10000-ത്തിനുള്ളില്‍ റാങ്ക്‌ അല്ലെങ്കില്‍ മാത്തമാറ്റിക്‌സിന്‌ 90 ശതമാനത്തിലധികം മാര്‍ക്ക്‌ ഉള്ളവര്‍ക്ക്‌ സര്‍ക്കാര്‍ എന്‍ജിനിയറിംഗ്‌ കോളേജുകള്‍ക്ക്‌ തുല്യമായ ഫീസുമായി മുത്തുറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി. സര്‍ക്കാര്‍ എന്‍ജിനിയറിംഗ്‌ കോളേജുകളിലെ മെറിറ്റ്‌ സീറ്റുകളില്‍ നല്‍കേണ്ട 8,500 രൂപ മാത്രമായിരിക്കും ഇവര്‍ക്കുള്ള ട്യൂഷന്‍ ഫീസ്‌.
പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയില്‍ റാങ്കുള്ളവര്‍ക്ക്‌ 27,000 രൂപയും, 20000 വരെ റാങ്കുള്ളവര്‍ക്ക്‌ 42,000 രൂപയുമാണ്‌ ഇവിടെ ട്യൂഷന്‍ ഫീസ്‌. എഐസിടിഇ അംഗീകാരമുള്ള, എംജി സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌ത ഈ കോളജില്‍ ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്‌, ഇലക്‌ട്രിക്കല്‍ ഇലക്‌ട്രോണിക്‌സ്‌, മെക്കാനിക്കല്‍, സിവില്‍ എന്‍ജിനീയറിംഗ്‌ കോഴ്‌സുകളുമുണ്ട്‌.
വൈറ്റിലയില്‍ നിന്ന്‌ 15 കിലോമീറ്റര്‍ അകലെ എന്‍എച്ച്‌ 49ല്‍ പതിനഞ്ചര ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മുത്തുറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അത്യാധുനിക സൗകര്യങ്ങളെല്ലാം സമന്വയിക്കുന്ന കാംപസാണ്‌.