Breaking News

Trending right now:
Description
 
May 21, 2014

പ്രവാസി ഇന്ത്യാക്കാര്‍ക്ക്‌ സമ്പൂര്‍ണ്ണ സുരക്ഷിത്വം മോഡി സര്‍ക്കാര്‍ ഉറപ്പു വരുത്തണം: പ്രവാസി മലയാളി ഫെഡറേഷന്‍

T K Anilkumar
image
ഒമാന്‍: 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 75 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ എത്തിച്ചപ്രവാസി ഇന്ത്യാക്കാര്‍ക്ക്‌ സ്വദേശത്തും വിദേശത്തും സാമൂഹികവും സാമ്പത്തികവും നിയമപരവുമായ സംരക്ഷണം ഉറപ്പുവരുത്താന്‍ മോഡി സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന്‌ പ്രവാസി മലയാളി ഫെഡറേഷന്‍ ഒമാന്‍ ചാപ്‌റ്റര്‍ യോഗം ആവശ്യപ്പെട്ടു.
വിദേശമലയാളികള്‍, പ്രത്യേകിച്ച്‌ ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ സമ്പാദ്യത്തിന്റെ 75 ശതമാനവും വീട്ടാവശ്യങ്ങള്‍ക്കു ചെലവാക്കുന്നു. സമ്പത്തിക കാര്യങ്ങളിലെ അശ്രദ്ധ പലര്‍ക്കും അപകടകരമായി മാറാറുണ്ട്‌. ഗള്‍ഫ്‌ മലയാളികള്‍ക്കിടയിലെ മരണത്തിന്റെ 8 ശതമാനവും ആത്മഹത്യയാണ്‌. ഇതിന്‌ പ്രധാന കാരണം സാമ്പത്തിക പ്രശ്‌നങ്ങളാണ്‌. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കുവാനും ബോണ്ടുകള്‍ വാങ്ങുവാനും മലയാളികള്‍ക്ക്‌ താത്‌പര്യമുണ്ട്‌. അതിനായി പ്രവാസി മലയാളി ഫെഡറേഷന്‍ മുന്‍കൈ എടുക്കുകയും ചെയ്യും. പ്രവാസികള്‍ക്ക്‌ ഏറെ പ്രയോജനം ചെയ്യുന്ന നിക്ഷേപ പദ്ധതികളേക്കുറിച്ച്‌ കൂടുതല്‍ അവബോധം ഉണ്ടാക്കുവാന്‍ പുതിയ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
മസ്‌കറ്റ്‌ റുവി ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഒമാന്‍ ചാപ്‌റ്റര്‍ പ്രസിഡന്റായി എസ്‌.എന്‍. ശീലാല്‍, സെക്രട്ടറി രാകേഷ്‌കുമാര്‍, വൈസ്‌ പ്രസിഡന്‌റ്‌ രാജേഷ്‌ തങ്കപ്പന്‍, ജോ. സെക്രട്ടറി മധുസൂദനന്‍ പുത്തന്‍ വീട്ടില്‍, ട്രഷറര്‍ മോനാസ്‌ റഷീദ്‌, റീജണല്‍ കണ്‍വീനര്‍മാരായി ജോണ്‍ മത്തായി(മസ്‌കറ്റ്‌), മഹേന്ദ്രലാല്‍(നിസ്വ), അനൂപ്‌ കൊച്ചോത്തു(ഇബ്രി), കൃഷ്‌ണദാസ്‌(യംഗര്‍) എന്നിവരേയും തെരെഞ്ഞെടുത്തു.