Breaking News

Trending right now:
Description
 
Nov 14, 2012

ലക്‌സിന്റെ പരസ്യത്തില്‍ ഷാരൂഖും കത്രീനയും

image ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാനും മുന്‍നിര നായിക കത്രീന കൈഫും ഒരുമിക്കുന്ന പരസ്യവുമായി ലക്‌സ്‌. ലക്‌സിന്റെ പുതിയ പീച്ച്‌ ആന്റ്‌ ക്രീം, സ്‌ടോബറി ആന്റ്‌ ക്രീം സോപ്പുകളുടെ പരസ്യത്തിലാണ്‌ ഇവര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നത്‌. ഒരു പരസ്യ ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നത്‌ ഇതാദ്യമായാണ്‌. 









ലോക പ്രശസ്‌ത പെര്‍ഫ്യും വിദഗ്‌ധന്‍ ദീദിയര്‍ ഗഫെറ്റ്‌ ആണ്‌ പുതിയ ലക്‌സ്‌ സോപ്പിന്റെ സുഗന്ധം സൃഷ്‌ടിച്ചിരിക്കുന്നത്‌. ഇന്ത്യന്‍ സ്‌ത്രീകളെ പ്രത്യേകമായി ലക്ഷ്യമിട്ടാണ്‌ കെന്‍ഡോ പുഷ്‌പങ്ങളുടെ വശ്യഭംഗിയാര്‍ന്ന മണം ലക്‌സിന്റെ സോപ്പുകളിലേക്ക്‌ ആവാഹിച്ചിരിക്കുന്നത്‌.

ഷാരൂഖും കത്രീനയും അഭിനയിച്ച പരസ്യവും ഏറെ പ്രത്യേകതകളുള്ളതാണ്‌. സുപ്രസിദ്ധ ഫ്രഞ്ച്‌ പരസ്യ ചിത്ര സംവിധായകന്‍ ജുവാന്‍ ഡെല്‍കാന്‍ ആണ്‌ സൂപ്പര്‍താരങ്ങളുടെ ഈ പരസ്യമൊരുക്കിയിരിക്കുന്നത്‌. സുഫി സംഗീതത്തിലധിഷ്‌ഠിതമായ ഇതിലെ സംഗീതത്തിന്‌ വരികളൊരുക്കിയത്‌ ഗുല്‍സാര്‍.