Breaking News

Trending right now:
Description
 
May 20, 2014

കൈരളി ബ്രിസ്‌ബെയിനിന്റെ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ മേയ്‌ 24- ന്‌

image ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളി സംഘടന കൈരളി ബ്രിസ്‌ബെയ്‌ന്‍ മേയ്‌ 24-ന്‌ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടത്തപ്പെടുന്നു. ശനിയാഴ്‌ച വൈകുന്നേരം അഞ്ചിന്‌ കാവന്‍ഡിഷ്‌ റോഡിലുള്ള സംസ്ഥാന ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ പരിപാടികള്‍. വിവിധ കലാ, സംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളയും ആഘോഷത്തോടനുബന്ധിച്ചുണ്ടാകും. പന്ത്രണ്ടാം ക്ലാസില്‍ ഉയര്‍ന്ന റാങ്കു നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡും ഇതിനോടനുബന്ധിച്ചു വിതരണം ചെയ്യും.

ഭക്ഷ്യമേളയില്‍ വിവിധ കൂപ്പണുകള്‍ ലഭ്യമാണ്‌. ഒരു കുടുംബത്തിന്‌ 55 ഡോളറും, വ്യക്തികള്‍ക്ക്‌ 20 ഡോളറുമാണ്‌. കള്‍ച്ചറല്‍ പരിപാടിയില്‍നിന്നും ലഭിക്കുന്ന തുക സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Cavendish Road State High School Auditorium, 695 Cavendish Road, Holland Park, QLD, 4121.