Breaking News

Trending right now:
Description
 
Nov 14, 2012

തൃശൂര്‍ മദര്‍ സമരം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുമെന്ന്‌ ആരോഗ്യവകുപ്പ്‌ സബ്‌ജക്ട്‌ കമിറ്റി

image തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മദര്‍ സമരം പരിഹരിക്കാന്‍ തൊഴില്‍ വകുപ്പ്‌ മന്ത്രി പരാജയപ്പെട്ട സ്ഥിതിക്ക്‌ മുഖ്യമന്ത്രി തന്നെ പ്രശ്‌ന പരിഹാരത്തിനായി ഇടപെടണമെന്ന്‌ ആരോഗ്യവകുപ്പിന്റെ സബ്‌ജക്ട്‌ കമിറ്റി ഇന്ന്‌ ശുപാര്‍ശ ചെയ്‌തു. നഴ്‌സുമാരുടെ സമരം 71-ാം ദിവസത്തിലേയ്‌ക്ക്‌ കടന്നിട്ടും സമരം ഒത്തു തീര്‍പ്പാക്കുന്നതില്‍ തൊഴില്‍ വകുപ്പ്‌ ഇതുവരെ വിജയിച്ചിട്ടില്ല. 

തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക്‌ തുടങ്ങിയിട്ടും പ്രശ്‌ന പരിഹാരത്തിനായി യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിനു ഇതുവരെ സാധിച്ചിട്ടില്ല. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ ആരോഗ്യവകുപ്പ്‌ മന്ത്രി ഇന്ന്‌ മുഖ്യമന്ത്രി യെ കാണും.`