Breaking News

Trending right now:
Description
 
Nov 14, 2012

തൃശൂരില്‍ സംഘര്‍ഷ സാധ്യത; നഴ്‌സുമാരുടെ സമര പന്തലിനു സമീപം മാനേജ്‌മെന്റ്‌ അസോയിയേഷന്റെ സമ്മേളനം

image തൃശൂര്‍: നഴ്‌സുമാരുടെ മദര്‍ സമരത്തെ പ്രതിരോധിക്കാന്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ നഴ്‌സുമാരുടെ സമര പന്തലിനു സമീപം സമ്മേളനം നടത്തുന്നു. അല്‌പസമയം മുമ്പാണ്‌ സമ്മേളനം ആരംഭിച്ചത്‌. ഹോസ്‌പിറ്റല്‍ സംരക്ഷണ സമിതി എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തില്‍ മാനേജ്‌മെന്റ്‌ പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. 

ഇന്ന്‌ തൃശൂര്‍ ജില്ലയില്‍ പണിമുടക്കു നടത്തിയ എല്ലാ നഴ്‌സുമാരെയും പിരിച്ചുവിട്ടുകൊണ്ടാണ്‌ സ്വകാര്യ ഹോസ്‌പിറ്റല്‍ മാനേജമെന്റ്‌ ഇന്ന്‌ സമരത്തെ നേരിട്ടത്‌. 

മാനേജ്‌മെന്റ്‌ ധാര്‍ഷ്ട്യത്തിനെതിരെ നഴ്‌സുമാരുടെ പ്രതിഷേധം ഇരമ്പി. തൃശൂര്‍ ജില്ല കളക്ട്രേറ്റ്‌ മാര്‍ച്ചില്‍ ആയിരക്കണക്കിനു നഴ്‌സുമാരും സമരസമിതി അംഗങ്ങളും പങ്കെടുത്തു. സമരത്തെ എന്തു വില കൊടുത്തും നേരിടും എന്ന നിലപാടിലാണ്‌ മാനേജ്‌മെന്റ്‌.