Breaking News

Trending right now:
Description
 
May 19, 2014

സ്‌നേഹസംഗീതം 2014 ന്യൂയോര്‍ക്കില്‍ മേയ്‌ 31-ന്‌

image

ന്യൂയോര്‍ക്കിലെ സൗഹൃദയ ക്രിസ്‌ത്യന്‍ ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹസംഗീതം 2014 മെയ്‌ 31 ശനിയാഴ്‌ച ന്യൂയോര്‍ക്കില്‍. വൈകുന്നേരം 5.30-ന്‌ ന്യൂയോര്‍ക്കിലെ യോര്‍ക്‌ കോളജ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററിലാണ്‌ പരിപാടി. കീബോര്‍ഡില്‍ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വം നല്‍കുന്ന സോളിഡ്‌ ഫ്യൂഷന്‍ ബാന്‍ഡില്‍ പ്രശസ്‌ത ഗായകന്‍ ബിനോയി ചാക്കോ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവല്‍ ഹെന്ററി, അമൃത സൂപ്പര്‍സ്റ്റാര്‍ വിജയി ജോബ്‌ കുര്യന്‍, തെന്നിന്ത്യയിലെ പ്രശസ്‌ത സിനിമാ പിന്നണി ഗായിക സിസിലി ഏബ്രഹാം എന്നിവരുമുണ്ട്‌. ജോസി ജോണ്‍ (ഗിറ്റാര്‍), നിര്‍മല്‍ സേവ്യര്‍ (ഡ്രംസ്‌), ഷോമി ഡേവിഡ്‌ (പെര്‍ക്കഷന്‍), ജോസി ആലപ്പുഴ (ഫ്‌ളൂട്ട്‌ സാക്‌സഫോണ്‍) എന്നിവരും സംഗീത വിരുന്നില്‍ പങ്കെടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലാജി തോമസ്‌ (പ്രമോദ്‌) 516 8490368
ഫിലിപ്പ്‌ കെ. മാത്യു 516 644 6724.