Breaking News

Trending right now:
Description
 
May 19, 2014

മലങ്കര സഭയുടെ ശ്രേഷ്ടത തിരിച്ചറിയണം: മാർ യൂസേബിയോസ്

Johnson Punchakkonam
image

2000 വർഷത്തെ പാരമ്പര്യവും, വിശ്വാസവും, പൂർവ്വിക പിതാക്കന്മാരുടെ നിഷ്ടയായ ജീവിത അനുഭവങ്ങളും സ്വാംശീകരിച്ച് വളർന്ന മലങ്കരസഭ അതിന്റെ ഇന്നിന്റെ വളർച്ചയിൽ ഓരോ ഓർത്തോഡോക്സ് വിശ്വാസിയും അഭിമാനം കൊള്ളണം. ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ടു ഇന്നലകളിൽ ദൈവം നമുക്ക് ചൊരിഞ്ഞു തന്ന  മഹത്വവും, നന്മകളും നാം നന്ദിയോടെ ഒർക്കാമെന്നു അലക്സിയോസ് മാർ യൂസേബിയോസ്  മെത്രാപൊലീത്ത പറഞ്ഞു. ഹുസ്റ്റണ്‍ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിൽ മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിന്റെ അഞ്ചാമത് ഭദ്രാസനദിന സമ്മേളനം   ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു മെത്രാപൊലീത്ത. 2009- മെയ്‌ മാസത്തിൽ  ഒരു ചെറിയ വാടക കെട്ടിടത്തിൽ ആരംഭം കുറിച്ച സൌത്ത് വെസ്റ്റു അമേരിക്കൻ ഭദ്രാസനം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട്  ഹൂസ്റ്റൻ നഗരാതിർത്തിക്കു സമീപം 100 ഏക്കർ വിസ്തൃതിയിൽ   മനോഹരമായ ഭദ്രാസന അരമന കെട്ടിട സമുച്ചയവും, ചാപ്പലും ഉൾപ്പെടെയുള്ള സൌകര്യങ്ങൾ സ്വന്ത മാക്കുവാൻ സാധിച്ചത്  ഈ ഭദ്രാസനത്തിന്റെ  ഭാവിയിലെ   ആത്മീയവും ഭൌതീകവുമായ  വളർച്ചക്ക് ദൈവം ഒരുക്കിയ അനുഗ്രഹങ്ങൾ വിളിച്ചറിയിക്കുന്നതാണ് . ഈ സഭയുടെ ഇന്നിന്റെ ശക്തി തിരിച്ചറിഞ്ഞ് നാളെയുടെ പുതിയ തലമുറക്കുവേണ്ടി ദിശാബോധത്തോടെ നാം ഒരുമിച്ചു പ്രവർത്തിച്ചാൽ വൻകാര്യങ്ങൾ ചെയ്യുവാൻ നമുക്ക് സാധിക്കും.
ഫാ.ജോയ് പൈങ്ങോലിൽ, ഫാ രാജു ദാനിയേൽ, ഫാ.ഫിലിപ്പ് എബ്രഹാം, ഫാ. മാത്യൂസ് ജോർജു, ഫാ. ശ്ലോമോ ഐസക് ജോർജു,
 മി. ഗീവർഗീസ് ജോർജു, മി. എൽസണ്‍ സാമുവേൽ,  മി. ജസണ്‍ വർഗീസ് എന്നിവർ പ്രസംഗിച്ചു. ഫാ പി എം ചെറിയാൻ സ്വാഗതവും, മി. ചാർളി പടനിലം കൃതക്ഞ്ഞതയും പറഞ്ഞു.    ഭദ്രാസനത്തിലെ വിവിധ ഇടവകളിൽ നിന്നു എത്തിയ അൻപതോളം വൈദീകരും,അല്മായ പ്രതിനിധികളും  ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ നുന്നുമുള്ള വിശ്വാസികളും   സമ്മേളനത്തിൽ പങ്കെടുത്തു. ശനിയാഴ്ച  ഉച്ചക്ക് ഭദ്രാസന അസംബ്ലി സമാപിക്കും.