Breaking News

Trending right now:
Description
 
May 19, 2014

കേരളത്തിലെ ആദ്യ പിടിഇ അക്കാദമിക്‌ സെന്ററുമായി സാന്റാ മോണിക്ക ഗ്രൂപ്പ്‌

image
എഴുപതിലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ആഗോള എഡ്യുക്കേഷന്‍ കമ്പനി പിയേഴ്‌സണുമായി സഹകരിച്ച്‌, കൊച്ചിയിലെ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ്‌ കേരളത്തിലെ ആദ്യ പിയേഴ്‌സണ്‍ ടെസ്റ്റ്‌ ഓഫ്‌ ഇംഗ്ലീഷ്‌ അക്കാദമിക്‌ (പിറ്റിഇ അക്കാദമിക്‌) സെന്റര്‍ ആരംഭിക്കുന്നു.

ആഗോളതലത്തില്‍ മൂവായിരത്തിലധികം അക്കാദമിക്‌ പ്രോഗ്രാമുകളിലെ അഡ്‌മിഷന്‌ പരിഗണിക്കപ്പെടുന്ന ഇംഗ്ലീഷ്‌ ഭാഷാപ്രാവീണ്യ പരിശോധനയാണ്‌ പിറ്റിഇ അക്കാദമിക്‌. ലണ്ടന്‍ ബിസിനസ്‌ സ്‌കൂള്‍, ഹാര്‍വാര്‍ഡ്‌, യേല്‍ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള പിറ്റിഇ അക്കാദമിക്‌, യുകെ വിസ ആന്റ്‌ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റും ആസ്‌ട്രേലിയന്‍ ഡിപ്പാര്‍ട്ട്‌മെ ന്റ്‌ ഫോര്‍ ഇമിഗ്രേഷന്‍ ആന്റ്‌ ബോര്‍ഡര്‍ പ്രൊട്ടക്ഷനും സ്റ്റുഡന്റ്‌ വിസയ്‌ക്കായി പരിഗണിക്കുന്നുണ്ട്‌.

വിദേശത്ത്‌ പഠന സാധ്യതകള്‍ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ കേരളത്തില്‍ തന്നെ പിറ്റിഇ അ ക്കാദമിക്‌ ടെസ്റ്റ്‌ എടുക്കുവാനുള്ള സൗകര്യമാണ്‌ ഇതോടെ കൈവരുന്നത്‌. ഇന്ത്യയൊട്ടാകെ 18 കേന്ദ്രങ്ങളാണ്‌ പിറ്റിഇ അക്കാദമിക്കിന്‌ ഉള്ളത്‌.