Breaking News

Trending right now:
Description
 
May 19, 2014

പുകവലി കുട്ടികളില്‍ ശ്വാസകോശ രോഗം ഉണ്ടാക്കും

image കുട്ടികളില്‍ ശ്വാസകോശ രോഗം വര്‍ധിക്കുന്നുവെന്നും വീടിനുള്ളിലെ പുകവലി ഇത്തരം രോഗങ്ങള്‍ക്ക്‌ പ്രധാനകാരണമാണെന്നും ഡോക്ടര്‍മാര്‍. കൊച്ചിയില്‍ നടന്ന ഐഎപി ദേശീയ സമ്മേളനമായ പെഡിമെഡിസിന്‍ 2014-ലാണ്‌ ഇതുസംബന്ധിച്ചുള്ള മുന്നറിയിപ്പ്‌. കൊതുകു നിവാരണിയും ചന്ദനത്തിരി, കുന്തിരിക്കം എന്നിവ പുകയ്‌ക്കുന്നതും കുഞ്ഞുങ്ങളില്‍ വിവിധ രോഗങ്ങള്‍ ഉണ്ടാക്കും. ചുമ, ചെവിയില്‍നിന്നുള്ള പഴുപ്പ്‌, പനി തുടങ്ങിയവ വളര്‍ത്തുമൃഗങ്ങളില്‍നിന്നും കീടങ്ങളില്‍നിന്നും ഉണ്ടാകാം. കേരളത്തിലെ കുട്ടികളില്‍ 25 ശതമാനത്തിലധികമാണ്‌ ആസ്‌മരോഗികള്‍. 10 വയസ്‌ കഴിയുന്നതോടെ 75 ശതമാനം കുട്ടികളിലും ആസ്‌മ വിട്ടുമാറുകയും ചെയ്യും. പച്ചക്കറികളും പഴങ്ങളും ആസ്‌മ ഉണ്ടാക്കില്ല. ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിലേക്ക്‌ നേരിട്ട്‌ മരുന്നു എത്തുന്നതിനാല്‍ ഫലപ്രാപ്‌തി കൂടുതലാണ്‌. ശിശുക്കള്‍ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്‌ എടുക്കുന്നതു സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നുണ്ട്‌. മഞ്ഞപ്പിത്തം പോലുള്ളവയ്‌ക്ക്‌ പ്രതിരോധ മരുന്നുകള്‍ ലഭ്യമാണെങ്കിലും കുട്ടികളില്‍ അത്തരം രോഗങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. പ്രതിരോധമരുന്നുകള്‍ സ്വീകരിക്കുന്നതില്‍ അലംഭാവും പാടില്ലെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പുനല്‍കി.