Breaking News

Trending right now:
Description
 
Nov 14, 2012

യാക്കോബായ സഭയ്‌ക്ക്‌ യുകെ റീജിയണില്‍ പുതിയ കൗണ്‍സില്‍

image
ലിവര്‍പൂള്‍: യാക്കോബായ സഭയുടെ യുകെ റീജിയണില്‍ പുതിയ കൗണ്‍സില്‍ നിലവില്‍ വന്നു. നവംബര്‍ 10 ന്‌ (ശനി) രാവിലെ ലിവര്‍പൂള്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ യുകെയുടെ പാത്രിയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ്‌ മോര്‍ അപ്രേം തിരുമേനിയുടെ അധ്യക്ഷതയില്‍ യുകെയിലെ എല്ലാ വൈദീകരും ഇടവക പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തില്‍ റവ. ഫാ. രാജു ചെറുവിള്ളി ഭദ്രാസന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി മാഞ്ചസ്റ്റര്‍ ഇടവകയില്‍ നിന്നുള്ള ജേക്കബ്‌ കോശിയും വൈദിക സെക്രട്ടറിയായി റവ. ഫാ. സിബി വാലയിലും തെരഞ്ഞടുക്കപ്പെട്ടു.