Breaking News

Trending right now:
Description
 
Nov 14, 2012

മലയാളി ഡോക്‌ടര്‍ക്ക്‌ ഓസ്‌ട്രേലിയയില്‍ ഉന്നത ബഹുമതി

image ബ്രിസ്‌ബെയ്‌ന്‍: റോയല്‍ ഓസ്‌ട്രേലിയന്‍ കോളേജിന്റെ ഫെലോഷിപ്പ്‌ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള മേരി മഹോണി അവാര്‍ഡ്‌ കഴിഞ്ഞ ദിവസം ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം കാഞ്ഞിരംകുളം മാവിളവീട്ടില്‍ ഡോ. വിജയന്‍ എസ്‌. കുമാറിന്‌ സമ്മാനിച്ചു. ക്യൂന്‍സ്‌ലാന്റില്‍ 2012 എഫ്‌.ആര്‍.എ.സി.ജി.പി പരീക്ഷയിലാണ്‌ ഡോക്ടര്‍ ഉന്നത വിജയം കരസ്ഥമാക്കിയത്‌. ഈ അവാര്‍ഡ്‌ നേടുന്ന പ്രഥമ ഇന്ത്യക്കാരനാണ്‌ ഡോ. വിജയന്‍.

ഗോള്‍ഡ്‌കോസ്റ്റ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഫെലോഷിപ്പ്‌ - അവാര്‍ഡ്‌ ദാനസമ്മേളനത്തില്‍ റോയല്‍ കോളേജ്‌ പ്രസിഡന്റ്‌ ഡോ. ക്ലെയര്‍ ജാക്‌സണ്‍, മലയാളി ഡോക്‌ടര്‍ക്ക്‌ പുരസ്‌കാരം സമ്മാനിച്ചു. 

1998 ല്‍ ദാവന്‍ഗരെ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്‌ പൂര്‍ത്തിയാക്കിയതിന്‌ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൗസ്‌ സര്‍ജന്‍സി ചെയ്‌ത ഡോക്‌ടര്‍ പുല്ലുവിള ഹെല്‍ത്‌ സെന്റര്‍, നെയ്യാറ്റിങ്കര നിംസ്‌ എന്നിവടങ്ങളില്‍ സേവനം അനുഷ്‌ടിച്ചു. കാഞ്ഞിരംകുളത്ത്‌ നാട്ടുകാര്‍ക്ക്‌ വേണ്ടി വിജയീസ്‌ ഹോസ്‌പിറ്റലും ആരംഭിച്ചു.

പിതാവ്‌ കുമാര്‍ മഹാദേവന്‍ അമേരിക്കയില്‍ ശാസ്‌ത്രഞ്‌ജനാണ്‌. കൊല്ലം ആശ്രമം ശാരദാമന്ദിരം ശശിധരന്റെ മകള്‍ വന്ദനയാണ്‌ ഭാര്യ. ഏകമകള്‍ കല്യാണി ആഷ്‌മോള്‍ ട്രിനിറ്റി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്‌.