
യഥാര്‍ത്ഥത്തില്‍ മനുഷ്യന് ജീവിതം ആരംഭിക്കുന്നത് നല്പതുകളിലാണെന്ന് പറഞ്ഞാല്‍
കുറച്ചൊക്കെ വാസ്തവനുണ്ട്, പ്രത്യകിച്ച് സ്ത്രീകളുടെ കാര്യത്തില്‍. പഠനങ്ങള്‍
പറയുന്നത് സ്ത്രീ തന്റെ ലൈംഗിക ജീവിതം ശരിയായ രീതിയില്‍ ആസ്വദിക്കുന്നത്
40കളിലാണത്രേ. ഒരു ബ്രിട്ടീഷ് ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ് സ്ത്രീകള്‍
തങ്ങളുടെ ലൈംഗിക ജീവിത രഹസ്യങ്ങള്‍ മറയില്ലാതെ പ്രകടിപ്പിച്ചത്. വിവാഹിതരായ
സ്ത്രീകളില്‍ നാലില്‍ ഒരു ഭാഗത്തിനും വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്നും സര്‍വ്വേ
കണ്ടെത്തി. സര്‍വ്വേയില്‍ പങ്കെടുത്ത 2000 സ്ത്രീകളും പറഞ്ഞത് 40കളില്‍ ശരീര
ഭംഗിയെക്കുറിച്ചുള്ള ആകുലതകള്‍ മറക്കുന്നതിനാല്‍ കൂടുതല്‍ നന്നായി സെക്സ്
ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നാണ്. കിടപ്പറയില്‍ കൂടുതല്‍ അഡ്വവെഞ്ചറായി യുവത്വം
തിരികെ പിടിക്കാനാണ് 40കളില്‍ സ്തീകള്‍ ശ്രമിക്കുന്നത്രേ. പിന്നെ കിടപ്പറയില്‍
എന്തു നല്‍കണമെന്നും എന്ത് കിട്ടണമെന്നും പറയുവാന്‍ സ്ത്രീകള്‍ ഈ പ്രായത്തില്‍
മടിക്കാറുമില്ല. അങ്ങനെ എല്ലാം കൊണ്ടും സെക്സ് ആസ്വദിക്കാന്‍ സ്ത്രീകള്‍ക്ക്
പറ്റിയ പ്രായം 40യെന്നാണ് വിലയിരുത്തല്‍