Breaking News

Trending right now:
Description
 
May 16, 2014

സൂര്യ ക്രിക്കറ്റ്‌ കപ്പ്‌ സമ്മാനദാനം മേയ്‌ 17 -ന്‌

image മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മികച്ച ക്രിക്കറ്റ്‌ ടീമായ സൂര്യ ക്ലബ്‌ ഒരുക്കിയ ക്രിക്കറ്റ്‌ മാച്ചിന്റെ സമ്മാനദാനവും കുടുംബ സംഗമവും മേയ്‌ 17 ശനി വൈകുന്നേരം ആറു മണിക്ക്‌ ഡന്‍ഡനോഗ്‌ നോര്‍ത്തിലെ മെന്‍സീസ്‌ ഹാളില്‍ നടത്തപ്പെടുന്നു. ഒന്നാം സമ്മാനമായ 2014 ഡോളറും എവര്‍റോളിംഗ്‌ ട്രോഫിയും വെസ്റ്റേണ്‍ ടൈഗറിനും രണ്ടാം സമ്മാനമായ ആയിരം ഡോളറും ട്രോഫിയും സൂര്യ ക്രിക്കറ്റ്‌ ടീമിനും സമ്മാനിക്കും. മികച്ച കളിക്കാരനും ബാറ്റ്‌സ്‌മാനുമായി തെരഞ്ഞെടുക്കപ്പെട്ട സൂര്യ ക്രിക്കറ്റ്‌ ക്ലബിന്റെ ക്യാപ്‌റ്റന്‍ വില്ലിവിന്‍, മികച്ച ബൗളറായി തെരഞ്ഞെടുത്ത വെസ്റ്റേണ്‍ ടൈഗേഴ്‌സിലെ സുനു, മികച്ച ടീം ഹെംഗിഗ്‌ ഡൈയലിന്‍ എന്നിവരെ ആദരിക്കുന്നതാണ്‌. ക്രിക്കറ്റ്‌ ടീമുകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും കുടുംബസംഗമത്തോടനുബന്ധിച്ച്‌ നടത്തപ്പെടുന്നതാണ്‌.