Breaking News

Trending right now:
Description
 
May 16, 2014

ഐക്യത്തിന്റെയും ഒരുമയുടെയും ആത്മാവിനെ വളർത്തുക: മാർ യൂസേബിയോസ്

image


വൈദീകരുടെ ഇടയിൽ ഐക്യത്തിന്റെയും ഒരുമയുടെയും ആത്മാവിനെ വളർത്തുവാനും, ദൈവത്താൽ വിളിച്ചു വെർതിരിക്കപ്പട്ട വൈദീകസമൂഹം  പരസ്പര സ്നേഹത്തിന്റെയും, കരുതലിന്റെയും സാക്ഷികളായി മാറെണമെന്നു  അലക്സിയോസ് മാർ യൂസേബിയോസ്  മെത്രാപൊലീത്ത പറഞ്ഞു.  മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിന്റെ അഞ്ചാമത് വാർഷിക വൈദീക സമ്മേളനത്തിന് ഹുസ്റ്റൻ ബീസിലി ഊർശ്ലേം അരമന ചാപ്പലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപൊലീത്ത. ആറുമണിക്ക് സന്ധ്യാനമസ്കാരത്തോടെ ആരംഭിച്ച വൈദീക സമ്മേളനം  ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൂസേബിയോസ്  ഉദ്ഘാടനം ചെയ്തു.ഭദ്രാസനത്തിലെ വിവിധ ഇടവകളിൽ നിന്നു എത്തിയ അൻപതോളം വൈദീകർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. അന്ത്യോക്യൻ  ഓർത്തോഡോക്സ് സഭയുടെ ഫാ.ശിമയോൻ  വാർഷിക റട്രീറ്റിന്   നേതൃത്വം നല്കി.   വെള്ളിയാഴ്ച ഉച്ചക്ക് വൈദീക  സമ്മേളനം സമാപിക്കും.