Breaking News

Trending right now:
Description
 
May 16, 2014

ആസാമില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ ജൂണിയര്‍ ഡോക്ടര്‍ പിടിയില്‍

image അസാം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പിജി വിദ്യാര്‍ഥിനിയായ ഡോ.സരിത താസ്‌നിവാളിനെ ഡ്യൂട്ടിക്കിടെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ സഹപ്രവര്‍ത്തകനായ ഡോ.ദിപ്‌മോനി സൈക്കിയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഗൈനക്കോളജി വിഭാഗം അവസാന വര്‍ഷ പിജി വിദ്യാര്‍ഥിയാണ്‌ അറസ്റ്റിലായ സൈക്കിയെ. കഴിഞ്ഞ ഒമ്പതിനു രാവിലെയാണ്‌ ഗൈനക്കോളജിവിഭാഗം ഐസിയുവിലെ വിശ്രമമുറിയില്‍ ഡോ.സരിത കൊല്ലപ്പെട്ട നിലയില്‍ കണ്ടത്‌. അന്നുതന്നെ ആശുപത്രിയിലെ ജീവനക്കാരന്‍ ഖിരു മെച്ചിനെ പൊലീസ്‌ പിടികൂടിയിരുന്നു. ഇയാള്‍ നല്‍കിയ മൊഴിയനുസരിച്ചാണു ഡോക്ടറെ അറസ്റ്റ്‌ ചെയ്‌തത്‌. ഐസിയുവിലെ വിശ്രമമുറിയില്‍ ഉറങ്ങുകയായിരുന്ന ഡോ.സരിതയെ താനും ഡോ. സൈക്കിയയും ചേര്‍ന്നു കഴുത്തു ഞെരിക്കുകയും തുടര്‍ന്നു വായില്‍ തുണി തിരുകിയശേഷം കത്തികൊണ്ടു ഡോ.സൈക്കിയയുടെ കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്നു ഖിരു മെച്ചി പൊലീസിനെ അറിയിച്ചിരുന്നു. ശസ്‌ത്രക്രിയയ്‌ക്കു ഉപയോഗിക്കുന്ന കത്തിക്കൊണ്ടായിരുന്നു കൊലപാതകം. ഡോ.സൈക്കിയയുമായി ഉണ്ടായിരുന്ന ബന്ധം ഡോ.സരിത ഉപേക്ഷിക്കുകയും ഇതേ മെഡിക്കല്‍കോളജിലെ മറ്റൊരു ഡോക്ടറുമായി വിവാഹത്തിനു സമ്മതിക്കുകയും ചെയ്‌തതിനുള്ള വിരോധമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്‌ പൊലീസ്‌ നല്‍കുന്ന വിവരം. സരിതയുടെ കൊലപാതകിയെ പിടികൂടണമെന്നും ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക്‌ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിവരുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കിടയില്‍നിന്നാണ്‌ കൊലപാതകി ഡോക്ടറെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌.