Breaking News

Trending right now:
Description
 
Nov 14, 2012

അമേരിക്കന്‍ ഉപരിപഠനത്തിന്‌ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുറവ്‌

image അമേരിക്കയില്‍ ഉപരിപഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതായി സര്‍വേ. `ഓപ്പണ്‍ ഡോര്‍' നടത്തിയ പഠനമനുസരിച്ച്‌ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുറയുകയാണ്‌. അതേസമയം ചൈനീസ്‌ വിദ്യാര്‍ഥികള്‍ ഒരോ വര്‍ഷവും കൂടി വരികയാണ്‌. 2011-12 ല്‍ 100,270 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്‌ അമേരിക്കയില്‍ എത്തിയത്‌, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 3.5 ശതമാനത്തിന്റെ കുറവ്‌. എന്നാല്‍ 2009 ല്‍ 105,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ എത്തിയിരുന്നു. ചൈനീസ്‌ വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ ഉയരുകയാണ്‌. 2010-11 ല്‍ 157,558 ആയിരുന്നത്‌ 23 ശതമാനം വര്‍ധിച്ച്‌ 2011-12 ല്‍ 194,029 ആയി. അതേസമയം അമേരിക്കയില്‍ ഉപരിപഠനത്തിനെത്തുന്ന വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 5.7 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 723,277 വിദ്യാര്‍ഥികളാണ്‌ 2010-11 വര്‍ഷം എത്തിയത്‌. എന്നാല്‍ 2011-12 ല്‍ 764,495 വിദേശവിദ്യാര്‍ഥികള്‍ എത്തി. യുഎസ്‌ കൊമേഴ്‌സ്‌ ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കനുസരിച്ച്‌ 22.7 ബില്യണ്‍ ഡോളര്‍ വരുമാനമാണ്‌ വിദേശവിദ്യാര്‍ഥികളില്‍ നിന്നും അമേരിക്ക പ്രതീക്ഷിക്കുന്നത്‌.