Breaking News

Trending right now:
Description
 
Sep 18, 2012

മലയാളി ദമ്പതികളുടെ കമ്പനിക്ക്‌ യൂറോപ്യന്‍ കമ്മിഷന്‍ പുരസ്‌കാരം

image കൊച്ചി: യൂറോപ്പിലെ മികച്ച വെബ്‌ സ്റ്റാര്‍ട്ട്‌ അപ്‌ കമ്പനിക്കുള്ള യൂറോപ്യന്‍ കമ്മിഷന്‍ പുരസ്‌കാരം മലയാളികളായ യുവദമ്പതികളുടെ ഉടമസ്ഥതയിലുള്ള സ്‌പാനിഷ്‌ കമ്പനിക്ക്‌ ലഭിച്ചു. കൊച്ചി സ്വദേശി റോഷ്‌ ചെറിയാനും വയനാട്‌ സ്വദേശിയായ ഭാര്യ ഡോ.സിന്ധു ജോസഫും ചേര്‍ന്ന്‌ സ്‌പെയിനിലെ ബാര്‍സിലോനയില്‍ ആരംഭിച്ച കോഗ്നികോര്‍ ടെക്‌നോളജിസിനാണു ടെക്‌ഓള്‍ സ്‌റ്റാര്‍ കോംപെറ്റീഷനില്‍ ഗ്രാന്‍ഡ്‌ സ്റ്റാര്‍ട്ട്‌ അപ്‌ പുരസ്‌കാരം ലഭിച്ചത്‌. യൂറോപ്പിലെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ്‌ സ്റ്റാര്‍ട്ട്‌ അപ്‌ കമ്പനിക്കുള്ള പുരസ്‌കാരമാണിത്‌. ഒരുവര്‍ഷം മാത്രം പ്രായമുള്ള കോഗ്നികോര്‍ മുന്നൂറിലേറെ കമ്പനികളെ മറികടന്നാണ്‌ ജേതാവായത്‌.