Breaking News

Trending right now:
Description
 
May 14, 2014

സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനദിനാ​ഘോഷം മെയ്‌ 16 ന് ഹൂസ്റ്റണ്‍ സെൻറ് ഗ്രിഗോറിയോ​സ് ഇടവകയിൽ

Charley Padanilam
image ഹൂസ്റ്റണ്‍ :- മലങ്കര ഓർത്തഡോൿസ്‌ സഭയുടെ സൌത്ത് വെസ്റ്റ് ഭദ്രാസന  അസ്സംബ്ലിയും, വൈദീക കോണ്‍ഫ്രൻസും, ഭദ്രാസനദിനാഘോഷവും മെയ്‌ മാസം  15 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ഹൂസ്റ്റണിൽ  നടക്കും.
 
ഭദ്രാസന ദിനാഘോഷം 16 നു വൈകിട്ട് 7 മണിക്ക്  ഹൂസ്റ്റൻ സെൻറ് ഗ്രിഗോറിയോസ്സ് ഓർത്തഡോൿസ്‌ ഇടവകയിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ്സ് മാർ  യൂസാബിയോസ്സ്  ഉദ്ഘാടനം ചെയ്യും. വിവിധ ആൽമീയ സംഘടനകളുടെ പ്രതിനിധികൾ പ്രസംഗിക്കും.
 
ഭദ്രാസന ആസ്ഥാനമായ ഊർശ്ലേം സെൻററിൽ  കൂടുന്ന ജനറൽ അസ്സംബ്ലിയിൽ ഭദ്രാസന സെക്രടറി റവ.ഡോ .ഫാ.ജോയി പൈങ്ങോലിൽ ഭദ്രാസന അക്കൌണ്ടും, വാർഷിക റിപ്പോർട്ടും, ബഡ്ജറ്റും അവതരിപ്പിക്കും. ഭദ്രാസന ആസ്ഥാന  സമുശ്ചയ   വിപുലീകരണ പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യും .
 
ഭദ്രാസന  അസ്സംബ്ലിയുടെ  ക്രമീകരണങ്ങൾക്കായി റവ. ഫാ. പി .എം .ചെറിയാൻ ജനറൽ കണ്‍വീനറും, വെ.റവ. ഫാ. ഗീവർഗ്ഗീസ്സ് അരൂപ്പാല (അക്കൊമോഡേഷൻ)  ), ഡോ.ഫാ. സി.ഒ . വർഗിസ്സ് (പ്രോഗ്രാം ), ഫാ. മാത്തുകുട്ടി വർഗ്ഗീസ്സ് (ഫുഡ്‌), ഫാ. ജോണ്‍ ഗീവർഗീസ്  (ഫൈനാൻസ്സ്),   ഫാ .ജോയൽ മാത്യു  (ട്രാൻസ്പോട്ടെഷൻ ),  ഫാ.ജോഷ്വാ ജോർജ് (രജിസ്ട്രേഷൻ),ഫാ . ജേക് കുര്യൻ (ലിറ്റെർജി ) എന്നിവര്‍ കണ്‍വീനർമാരും ചാർളി വർഗ്ഗീസ്സ് പടനിലം (കൌണ്‍സിൽ കോർഡിനേറ്ററുമായി വിവധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.