Breaking News

Trending right now:
Description
 
May 14, 2014

പരിശുദ്ധ കാതോലിക്കാ ബാവാ ഒരാഴ്ച നീളുന്ന ഹ്രസ്വസന്ദ​ർശനത്തിനായി അമേരിക്കയി​ൽ എത്തിച്ചേര്‍​ന്നു.

Johnson Punchakkonam
image

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലോങ്ങ്‌ അയലന്റു സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിന്റെ കൂദാശ നിർവഹിക്കുന്നതിനായി മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഇന്ന് ഉച്ചയോടെ ന്യൂയോര്‍ക്ക്ജെ .എഫ്. കെ വിമാത്താവളത്തില്‍ എത്തിച്ചേര്‍ന്നു. വൈദീക ട്രസ്ടീ ഫാ.ഡോക്ടർ. ജോണ്‍സ് എബ്രഹാം കൊനാട്ട്, മലങ്കര അസോസിയേഷൻ സെക്രട്ടറി ഡോക്ടർ. ജോർജ് ജോസഫ് എന്നിവർ പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം എത്തി ചേർന്നിട്ടുണ്ട്.

1985 മെയ്‌ 15 നാണ് പൌലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ മേല്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. മേല്പ്പട്ടക്കരനായി ഉയർത്തപ്പെട്ടതിന്റെ 29 വർഷം പൂർത്തിയാക്കുന്ന വ്ഴാഴാഴ്ച രാവിലെ ഭദ്രാസന ആസ്ഥാനത്ത് പരിശുദ്ധ കാതോലിക്ക ബാവ വിശുദ്ധ കുർബാന അർപ്പിക്കും. 16, 17 തീയതികളിൽ നടക്കുന്ന ദേവാലയ കൂദാശക്ക് പരിശുദ്ധ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിക്കും.

ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യസഖറിയാ മാര്‍ നിക്കൊളോവോസ് , ഇടവക വികാരി യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്കോപ്പാ, ഭദ്രാസനത്തിലെ വൈദീകർ എന്നിവര്‍ ചേര്‍ന്ന് കാതോലിക്കാ ബാവായെ എയർപോർട്ടിൽ സ്വീകരിച്ചു. കൂദാശയ്ക്കുശേഷം പരിശുദ്ധ കാതോലിക്കാ ബാവാ തിങ്കളാഴ്ച വൈകിട്ട് കേരളത്തിലേക്കു മടങ്ങും.